Pravasimalayaly

സ്വർണ്ണക്കടത്ത് സി പി എം- ത്രീവ്രവാദ ബന്ധം ഊട്ടിയുറപ്പിക്കുന്ന തെളിവുകൾ പുറത്ത് : യുവമോർച്ച

കോട്ടയം

സ്വർണ്ണകടത്തുകാരും അത് നിയന്ത്രിക്കുന്നവർ സിപിഎം നേതാക്കളും തീവ്രവാദികളും ചേർന്ന ഗൂഢ സംഘമാണെന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് നോബിൾമാത്യു പറഞ്ഞു. സ്വർണ്ണക്കടത്ത് – ക്വട്ടേഷൻ സംഘങ്ങളിൽ സിപിഎം DYFI ബന്ധം സമഗ്രമായ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോട്ടയം കളക്ട്രേട്രേന് മുൻവശത്ത് യുവമോർച്ച കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമരത്തിൽ ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം .

കള്ളക്കടത്തുകാർക്കെതിരായ സിപിഎമ്മിൻ്റെ ധർണയും പദയാത്രയുമെല്ലാം നടത്തുന്നത് കള്ളക്കടത്തുകാരാണ്. കേസിൻ്റെ അടിവേര് പോവുന്നത് എകെജി സെൻ്ററിലേക്കാണ്. കൊട്ടേഷൻ സംഘങ്ങളുടേയും അധോലോക സംഘങ്ങളുടേയും സുരക്ഷിത കേന്ദ്രമായി കേരളം മാറിയതിന്റെ ഏറ്റവും വലിയ ഉദ്ദാഹരണമാണ് രാമനാട്ടുകര സംഭവം. സർക്കാരിൻ്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നത്. സുരക്ഷാ സംവിധാനങ്ങളുള്ള എയർപോർട്ടിനടുത്ത് രണ്ട് അധോലോക സംഘങ്ങൾ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല. ലോക്ക്ഡൗൺ കാലത്ത് കണ്ണൂരിൽ നിന്നും ചെർപ്പുളശ്ശേരിയിൽ നിന്നും കൊടുവള്ളിയിൽ നിന്നുമെല്ലാം എങ്ങനെയാണ് ഗുണ്ടാസംഘം കോഴിക്കോട് നഗരത്തിലും വിമാനത്താവളത്തിലുമെത്തുന്നത്? കണ്ണൂരിൽ നിന്നെത്തിയ സംഘത്തിന് സിപിഎം ബന്ധമുണ്ട്. കണ്ണൂരിൽ സിപിഎമ്മിന് വേണ്ടി ക്രിമിനൽ പ്രവർത്തനം നടത്തുന്നവരാണ് കോഴിക്കോട്ടെത്തിയത്. ചെർപ്പുളശ്ശേരിയിൽ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്ഐയുമായും എസ്ഡിപിഐയുമായും ബന്ധമുണ്ട്. ചെർപ്പുളശ്ശേരി ന​ഗരസഭാ ചെയർമാൻ സംഭവസ്ഥലത്തെത്തിയത് രാഷ്ട്രീയ ബന്ധത്തിന്റെ തെളിവാണ്. അപകടം നടന്നില്ലായിരുന്നെങ്കിൽ പൊലീസിന്റെ നിഷ്ക്രിയത്വവും കള്ളക്കടത്തുകാരുമായുള്ള സഹകരണവും ആരും അറിയില്ലായിരുന്നു. രാഷ്ട്രീയ പ്രവർത്തകരുടെ പേരിൽ കള്ളക്കേസെടുക്കുന്ന സർക്കാർ കള്ളക്കടത്തുകാർക്ക് ഒത്താശ ചെയ്യുകയാണ്. സഹകരണ ബാങ്ക് വഴിയാണ് സ്വർണ്ണക്കടത്ത് പണമിടപാട്‌ നടന്നത്. സ്വർണ്ണക്കള്ളക്കടത്തുകാരൻ സിപിഎം ​ഗുണ്ട അർജുൻ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാർ സിപിഎം നേതാവിൻ്റെതാണ്. പ്രമുഖ സഹകരണ സ്ഥാപനത്തിൻ്റെ ജീവനക്കാരനാണ് ഇയാൾ. ഈ വാഹനം മാദ്ധ്യമങ്ങൾ സ്പോട്ട് ചെയ്തിട്ടും പൊലീസ് സഹകരണം കാരണമാണ് പിടികൂടുന്നത് വൈകിക്കാൻ പ്രതികൾക്ക് സാധിച്ചത്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷാജിറാണ് ഇസ്ലാമിക് ബാങ്കിൻ്റെ നടത്തിപ്പുകാരൻ. ഇയാൾക്കും അർജുൻ ആയങ്കിയുമായി നല്ല ബന്ധമാണുള്ളത്. കേസ് സിപിഎമ്മിലെത്തുമെന്ന് മനസിലാക്കിയതു കൊണ്ടാണ് കണ്ണൂർ ജില്ലാ സെക്രട്ടറി പത്രസമ്മേളനം നടത്തി പ്രതികളെ തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎമ്മിൻ്റെ നേതാക്കളുടെ കൂടെ ഫോട്ടോയെടുക്കാൻ സ്വാതന്ത്യമുള്ളവരാണ് പ്രതികൾ. തിരുവനന്തപുരം അന്താരാഷ്ട്ര കള്ളക്കടത്തിനെ പോലെ തന്നെ മലബാർ മേഖലയിലെ സ്വർണ്ണക്കടത്തിന് പിന്നിലും സിപിഎമ്മാണ്. അന്വേഷണം സിപിഎമ്മിലേക്ക് വന്നതോടെ കുറ്റം കൊട്ടേഷൻ സംഘത്തിനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പാർട്ടി. 2017ൽ നല്ലളം പൊലീസ് രജിസ്റ്റർ ചെയ്ത സ്വർണ്ണക്കള്ളക്കടത്ത് കേസ് ജയിലിൽ നിന്നും കൊടി സുനി ആസൂത്രണം ചെയ്തതെന്ന് വ്യക്കതമായിട്ടും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടൽ കാരണം അന്വേഷണം നിലയ്ക്കുകയായിരുന്നു. 2018ൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് എടുത്ത സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി കാശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്തതിന് തടവ് ശിക്ഷ അനുഭവിക്കുന്ന തടിയന്റവിടെ നസീറാണ്. ആ കേസ് അട്ടിമറിച്ചതിന് പിന്നിൽ സിപിഎം- ഇസ്ലാമിക തീവ്രവാദ സഖ്യമാണ്. കേരളത്തിലെ കൊട്ടേഷൻ സംഘങ്ങൾ എകെജി സെൻ്ററിനകത്തായത് കൊണ്ടാണ് അവരെ പിടികൂടാനാവാതെ പോകുന്നത്. ആകാശ് തില്ലങ്കേരി 2014 മുതൽ 17 വരെ എകെജി സെൻ്ററിലെ ജീവനക്കാരനായിരുന്നു. ഷുഹൈബിന്റെ മാത്രമല്ല തിലങ്കേരി വിനീഷിൻ്റെ കൊലപാതകത്തിന് പിന്നിലും ഇയാളാണ് എന്നും നോബിൾ മാത്യു പറഞ്ഞു.
പ്രതിഷേധ ധർണ്ണക്ക്
യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ സോബിൻലാൽ അദ്ധ്യക്ഷനായി.യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ വൈക്കം ശ്യാം, അരവിന്ദ് ശങ്കർ, യുവമോർച്ച കോട്ടയം മണ്ഡലം പ്രസിഡൻ്റ് വിനോദ് കാരാപ്പുഴ എന്നിവർ നേതൃത്വം നൽകി

Exit mobile version