Pravasimalayaly

നല്ല സമറയാൻ അന്തേവാസിയുടെ ദുരുഹ മരണത്തിൽ സമഗ്ര അന്വേഷണം ആവിശ്യപ്പെട്ട് യുവമോർച്ച

കോട്ടയം:

കാഞ്ഞിരപ്പള്ളി നല്ല സമറയാൻ ആശ്രമത്തിൽ കഴിഞ്ഞിരുന്ന പള്ളിക്കത്തോട് സ്വദേശിയുടെ മരണത്തിലെ ദുരുഹത പുറത്ത് കൊണ്ട് വരണം. ലോക്ക് ഡൗൺ കാരണം ബന്ധുക്കൾക്ക് ചെന്ന് അന്വേഷിക്കാൻ കഴിയാത്ത സാഹചര്യത്തിൻ അശ്രമത്തിലെന്താണ് നടന്നതെന്ന് സമഗ്രമായി അന്വേഷിക്കണം. ആരോഗ്യം മോഷമായ സമയത്ത്പോലും ബന്ധുക്കളോട് കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കാതിരുന്നതിൽ ദുരുഹതയുണ്ട്.സമഗ്രമായി, കൃത്യമായി അന്വേഷണം നടന്നാലെ സത്യം പുറത്ത് കൊണ്ടുവരാൻ സാധിക്കു.കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടി എടുത്തില്ലെങ്കിൽ യുവമോർച്ച വൻ പ്രക്ഷോഭ പരുപാടികൾ സംഘടിപ്പിക്കുമെന്ന് യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സോബിൻലാൽ അറിയിച്ചു.

Exit mobile version