കോട്ടയം:
സ്വര്‍ണ്ണക്കടത്ത്- ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്ന സിപിഎം – ഡിവൈഎഫ്‌ഐ നേതാക്കളെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇടതുസര്‍ക്കാര്‍ നിലപാടിനെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ജില്ലയില്‍ 3000 കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് സോബിന്‍ലാല്‍ അറിയിച്ചു.
ജില്ല – മണ്ഡലം- പഞ്ചായത്ത്- ബൂത്ത് കേന്ദ്രങ്ങളിലാണ് ധര്‍ണ നടക്കുക. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ രാവിലെ 11ന് കളക്‌ട്രേറ്റിന് മുന്നില്‍ നടക്കുന്ന ധര്‍ണ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു ഉദ്ഘാടനം ചെയ്യും.