2021 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ബ്ലാക്ക് ലീവ്‌സ് മാറ്ററിന് ശുപാർശ. നോർവേയിൽ നിന്നുള്ള എം പി പീറ്റർ എയ്ഡേ ആണ് ശുപാർശ ചെയ്തിട്ടുള്ളത്.
“അമേരിക്കയിൽ മാത്രമല്ല യൂറോപ്പിലും ഏഷ്യയിലും അസമത്വത്തെ തുടർന്നുള്ള പ്രശ്നങ്ങൾ വലിയ വെല്ലുവിളി ആയിരുന്നു. ബ്ലാക്ക് ലീവ്‌സ് മാറ്റർ വംശീയപരമായ അനീതിയ്ക്ക് എതിരെയുള്ള ലോകമാകമാനമുള്ള മുന്നേറ്റമായി മാറി” പീറ്റർ എയിഡ് പറഞ്ഞു.
ആഫ്രിക്കൻ അമേരിക്കൻ മർദിത സമൂഹത്തെ മാത്രമല്ല സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ആളുകളെ കണ്ണിചേർക്കാൻ ബ്ലാക്ക് ലീവ്‌സ് മാറ്റർ മാറ്ററിന് കഴിഞ്ഞു എന്നുള്ളത് മറ്റുള്ള മുന്നേറ്റങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
ട്രാവയോൺ മാർട്ടിൻ എന്ന യുവാവിനെ വധിച്ച കുറ്റവാളിയെന്ന് കരുതപ്പെട്ട ജോർജ് സിമ്മർമാനെ കുറ്റവിമുക്തൻ ആക്കിയ നടപടിയിൽ പ്രതിഷേധിച്ച് അലീഷ്യ ഗാർസ ഫേസ്ബുക്കിൽ കുറിച്ചു “അവർ ലീവ്‌സ് മാറ്റർ : ബ്ലാക്ക് ലീവ്‌സ് മാറ്റർ” ഇതിന് മറുപടി പാട്രീസ് കുളേഴ്സ് #blacklivesmatter എന്ന് നൽകി.
ഈ സംഭവങ്ങളിൽ നിന്നുള്ള ചർച്ചകളിൽ നിന്ന് അലീഷ്യ ഗാർസ, പാട്രീസ് കുള്ളേഴ്സ്, ഓപാൽ ട്യൂമറ്റ് എന്നീ മൂന്ന് സ്ത്രീകൾ സ്‌ഥാപിച്ചതാണ് ബ്ലാക്ക് ലീവ്‌സ് മാറ്റർ.
2014 ൽ മിഖായേൽ ബ്രൗൺ എന്ന പതിനഞ്ച്കാരനെ വെടിവെച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ് ഈ സംഘടന തെരുവിലിറങ്ങുന്നത്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ തവണ ഉപയോഗിക്കപ്പെട്ട ഹാഷ് ടാഗ് ആയി ഇത് മാറി.
2020 ൽ ജോർജ് ഫ്‌ലോയിഡിന്റെയും ബ്രിയോന്നാ ടെയ്‌ലറിന്റെയും കൊലപാതകത്തോടെ ലോകമാകമാനം കരുത്താർജ്ജിച്ചു
ഫെബ്രുവരി 1 വരെ ആണ് നോമിനേഷനുകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി. ഒക്ടോബറിൽ വിജയിയെ നിശ്ചയിക്കുകയും ഡിസംബർ 10 ന് അവാർഡ് നൽകുകയും ചെയ്യും