കണ്ണൂര്‍ നഗരത്തില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്.കല്യാണവീട്ടിലേക്ക് വരുംവഴി ഒരുസംഘം ബോംബ് എറിയുകയായിരുന്നെന്നാണ് വിവരം. സംഭവ സ്ഥലത്തുനിന്ന് പൊട്ടാത്ത ഒരു ബോംബും കണ്ടെത്തി.ഒരു കല്യാണ വീട്ടിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ആക്രമണമെന്നാണ് വിവരം. ശനിയാഴ്ച രാത്രി ഇവിടെ ഒരു കല്യാണ വീട്ടില്‍ ചില തര്‍ക്കങ്ങളും സംഘര്‍ഷാവസ്ഥയും ഉണ്ടായിരുന്നെന്നും ഇത് ബോംബേറിലേക്ക് എത്തിച്ചേരുകയായിരുന്നെന്നുമാണ് പ്രാഥമിക വിവരം.