Friday, November 22, 2024
HomeLatest Newsകൊവിഡ് നിയന്ത്രണം ലംഘിച്ചതിന് പാർലമെന്റിൽ മാപ്പ് പറഞ്ഞ് ബോറിസ് ജോൺസൺ

കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് പാർലമെന്റിൽ മാപ്പ് പറഞ്ഞ് ബോറിസ് ജോൺസൺ

കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് പാർലമെന്റിൽ മാപ്പ് പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബ്രിട്ടിഷ് പ്രധാനമന്ത്രിയും ഭാര്യയും അടക്കമുള്ളവർക്ക് പിഴ ചുമത്തിയിരുന്നു. ലോക്ഡൗണി​നിടെ നിയന്ത്രണങ്ങൾ ലംഘിച്ച് ഡൗവിങ് സ്ട്രീറ്റിൽ 2020 ൽ ബോറിസ് ജോൺസണും സുഹൃത്തുക്കളും പാർട്ടി നടത്തിയെന്നാണ് കേസ്. പാർട്ടിയിൽ പ​ങ്കെടുത്തതിന് ബോറിസ് ജോൺസൺ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോൺസൺ, ചാൻസലർ ഋഷി സുനാക്എന്നിവരും പിഴ അടയ്ക്കേണ്ടി വന്നിരുന്നു. ഭരണത്തിലിരിക്കെ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടി വരുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ.

കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ 2020 ജൂലൈയിൽ നടത്തിയ പ്രധാനമന്ത്രിയുടെ ജന്മദിന പാർട്ടിയുടെ പേരിൽ മെട്രോപൊളിറ്റൻ പൊലീസാണ് പിഴ ചുമത്തിയത്. ബോറിസ് ജോൺസൺ, ഭാര്യ കാരി ജോൺസൺ, ചാൻസലർ റിഷി സുനാക് എന്നിവരെ കൂടാതെ മറ്റ് ആഘോഷ പാർട്ടികളിൽ പങ്കെടുത്ത 50ലേറെ പേർക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.

രാഷ്ട്രീയ നിലനിൽപിനായുള്ള പരിശ്രമത്തിലാണ് ബോറിസ് ജോൺസൺ. കൺസർവേറ്റീവ് പാർട്ടിയിൽ നിന്നു തന്നെയുള്ള ചിലർ അദ്ദേഹത്തിനുള്ള പിന്തുണ നേരത്തേ പിൻവലിച്ചിരുന്നു. അവിശ്വാസ വോട്ട് ആവശ്യപ്പെട്ട് ചില കൺസർവേറ്റീവ് എംപിമാർ കത്തും നൽകിയിരുന്നു. എന്നാൽ, റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം ജോൺസന്റെ മേലുള്ള രാഷ്ട്രീയ സമ്മർദ്ദം ലഘൂകരിക്കുകയായിരുന്നു. ജോൺസണെതിരെ അല്ല പുടിനെതിരെയാണ് ഇപ്പോൾ തിരിയേണ്ടതെന്ന് കൺസർവേറ്റീവ് എംപി ആയ റോജർ ​ഗെയിൽ അഭിപ്രായപ്രകടനം നടത്തിയിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments