ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ കാമുകി കാരി സൈമൻഡ്‌സിന് ഒപ്പം നടത്തിയ ആഡംബര കരീബിയൻ യാത്ര വിവാദത്തിൽ. എം പി മാരുടെ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചായിരുന്നോ യാത്ര എന്ന് അന്വേഷിക്കുകയാണ് പാർലമെന്ററി സ്റ്റാൻഡേർഡ് കമ്മീഷൻ അറിയിച്ചു.
15.5 ലക്ഷം രൂപ ചെലവായ യാത്രയ്ക്കായി ചിലവാക്കിയത്. കാൻസർവേറ്റ്റീവ് പാർട്ടിയ്ക്ക് വേണ്ടി ഫണ്ടിങ് നടത്തുന്ന ഡേവിഡ് റോസാണ് വിരുന്നൊരുക്കിയത് എന്നാണ് ബോറിസ് നൽകിയ വിശദീകരണം. എന്നാൽ ഇത് തള്ളിക്കൊണ്ട് ഡേവിഡ് റോസ് നടത്തിയ പ്രതികരണമാണ് വിവാദത്തിലായത്. പിന്നാലെ തിരുത്തുകയും ചെയ്തു.
ആരാണ് പണം നൽകിയതെന്നും അതിന് പ്രത്യുപകാരമായി എന്ത് ചെയ്തു എന്നും പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ലേബർ പാർട്ടി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പദം ദുരുപയോഗം ചെയ്‌തെന്നും പ്രതിപക്ഷം ആരോപിക്കുന്നു