അത്‍ഭുതത്തിന്റെ കലവറയായ കുറവിലങ്ങാട് മുത്തിയമ്മയുടെ മണ്ണിൽ മറ്റൊരു ബിസിനസ് സാമ്രാജ്യത്തിന്റെ തുടക്കം : ബോസ്‌കോ സിനിമ, ബോസ്‌കോ ടെക്സ്റ്റെയിൽസ് ഉടൻ പ്രവർത്തനമാരംഭിയ്ക്കുന്നു

0
24

കുറവിലങ്ങാട് നിന്റെ ചിരകാല സ്വപ്നമായ മൾട്ടിപ്ലെക്സ് തിയേറ്റർ യാഥാർത്ഥ്യമാകുകയാണ്. സിനിമാപ്രേമികളുടെയും കലാകാരന്മാരുടെയും നീണ്ട നാളത്തെ സ്വപ്നം ശേഖരിക്കുകയാണ് ബോസ്കോ സിനിമാസ്. കുറവിലങ്ങാട് സെൻട്രൽ ജംഗ്ഷനിലെ ബോസ്കോ ആർക്കെഡിലാണ് അഭ്രപാളികളിലെ വർണ്ണവിസ്മയം തീർക്കുവാൻ ബോസ്കോ സിനിമാസ് ഒരുങ്ങുന്നത്.

സിനിമയോടൊപ്പം തന്നെ വസ്ത്ര വിപണന രംഗത്ത് കുറവിലങ്ങാടിന് ബോസ്കോ സിൽക്‌സും പ്രവർത്തനം ആരംഭിക്കുന്നു.

കുട്ടിയുടുപ്പ് മുതൽ വിവാഹ വസ്ത്രങ്ങൾ വരെ ഒരു കുടക്കീഴിൽ അണിനിരത്തി ലോകമെമ്പാടുമുള്ള ഫാഷൻ സങ്കല്പങ്ങൾക്ക് നൂലിഴകളിൽ യാഥാർത്ഥ്യം നൽകിയ ബോസ്കോ സിൽക്സ് ഇനി കുറവിലങ്ങാട്ടും. ആഘോഷങ്ങൾ ഏതും ആയിക്കോട്ടെ ആൾക്കൂട്ടങ്ങൾക്കിടയിൽ അടയാളപ്പെടുത്തുവാൻ ലോകത്തിലെയും ഇന്ത്യയിലെയും പ്രമുഖ വസ്ത്ര നിർമ്മാതാക്കളുടെ കമനീയ ശേഖരവുമായി ആണ് ബോസ്കോ സിൽക്സ് കുറവിലങ്ങാട് എത്തുന്നത്

വർണ്ണ വിസ്മയങ്ങളുമായി ആഡംബരവും സൗന്ദര്യവും ഇഴചേർന്ന പട്ട് പുടവകളും അഴകേറിയ ഉത്തരേന്ത്യൻ വസ്ത്ര വൈവിധ്യങ്ങളും ഏറ്റവും പുതിയ ഫാഷൻ ഡിസൈനുകളും ആയാണ് ബോസ്കോ സിൽക്‌സ് കുറവിലങ്ങാട് എത്തുക.
അതിരുകളില്ലാത്ത ചോയ്സുകളും പരസ്യങ്ങളിൽ മാത്രമല്ലാത്ത വിലക്കുറവും മറ്റ് വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ നിന്നു ബോസ്കോ സിൽക്‌സിനെ വ്യത്യസ്തമാക്കുന്നു.

മെൻസ് വെയറിലെ ഏറ്റവും പുതിയ എത്നിക്, വെസ്റ്റേൺ, ഇന്ത്യൻ റെഡിമെയ്ഡ് കളക്ഷനും ബോസ്കോ സിൽക്ക്സിന്റെ മാത്രം പ്രത്യേകതയാണ്

Leave a Reply