വസ്ത്ര സങ്കല്പങ്ങൾക്ക് ചാരുതയേകി ബോസ്കോ സിൽക്സ് കുറവലങ്ങാട് പ്രവർത്തനമാരംഭിച്ചു

0
80

കു​റ​വി​ല​ങ്ങാട്ട് പുതുപുത്തൻ വസ്‌ത്രസങ്കല്പവുമായി കുറവിലങ്ങാടിന്‌ ഉടുത്തൊരുങ്ങാൻ ബോസ്‌കോ സിൽക്‌സ്‌ പ്രവർത്തനം ആരംഭിച്ചു.

എം ​സി റോഡിനഭിമുഖമായി കു​റ​വി​ല​ങ്ങാ​ട് സെ​ൻ​ട്ര​ൽ ജഗ്‌ഷനിൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ബോ​സ്കോ സി​ൽ​ക്സും ബോ​സ്കോ തി​യ​റ്റ​റു​ക​ളും മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​എ​ഇ​യി​ലെ വാ​ണി​ജ്യ ഗ്രൂ​പ്പാ​യ ബോ​സ്കോ​യു​ടെ ജ​ന്മ​നാ​ട്ടി​ലെ സം​രം​ഭ​മാ​ണി​ത്. ഷാ​ർ​ജ ആ​സ്ഥാ​ന​മാ​യ ബോ​സ്കോ ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക ചെ​യ​ർ​മാ​നും ഉ​ട​മ​യും കു​റ​വി​ല​ങ്ങാ​ട് പൂ​വ​ക്കോ​ട്ട് പി.​എം. സെ​ബാ​സ്റ്റ്യ​നാ​ണ്.

എം​എ​ൽ​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, മോ​ൻ​സ് ജോ​സ​ഫ്, മാ​ണി സി. ​കാ​പ്പ​ൻ, സി.​കെ. ആ​ശ, മുൻഎം​എ​ൽ​എ​മാ​രാ​യ പി.​എം. മാ​ത്യു, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ്മ​ല ജി​മ്മി, ബ്ലോക്ക് ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബൈ​ജു ജോ​ണ്‍ (ഉ​ഴ​വൂ​ർ), പി.​വി. സു​നി​ൽ (ക​ടു​ത്തു​രു​ത്തി), ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മി​നി മ​ത്താ​യി (കു​റ​വി​ല​ങ്ങാ​ട്), ഷൈ​ന​മ്മ ഷാ​ജു (ക​ടു​ത്തു​രു​ത്തി), ബ്ലോക്ക് ​പ​ഞ്ചാ​യ​ത്ത് വൈസ്പ്രസിഡന്റ് സി​ന്ധു​മോ​ൾ ജേ​ക്ക​ബ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് പു​ത്ത​ൻ​കാ​ല, പി.​എം. മാ​ത്യു ഉ​ഴ​വൂ​ർ, ചെ​ങ്ങ​ന്നൂ​ർ കെ​എം​സി ഹോ​സ്പി​റ്റ​ൽ എം​ഡി ഫാ. ​അ​ല​ക്സാ​ണ്ട​ർ കൂ​ടാ​ര​ത്തി​ൽ, വ്യ​വ​സാ​യി ടോ​ണി പ​ന്ത​ല്ലൂ​ക്കാ​ര​ൻ, പോ​ള​ച്ച​ൻ പ​ന്ത​ല്ലൂ​ക്കാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

നാ​ലു നി​ല​ക​ളി​ലാ​യു​ള്ള വ്യാ​പ​ര സ​മു​ച്ച​യ​ത്തി​ലാ​ണ് ബോ​സ്കോ തി​യ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ നാ​ലു നി​ല​ക​ളി​ലും വ​സ്ത്ര​വ്യാ​പാ​ര​വും. ഒ​പ്പം മു​ക​ളി​ലെ മൂ​ന്നു നി​ല​ക​ളി​ലു​മാ​യി ര​ണ്ട് തി​യ​റ്റ​റും പ്ര​വ​ർ​ത്തി​ക്കു​ന്നു. ബോസ്കോ സിനിമാസ് മൾട്ടിപ്ലക്സ് തിയറ്ററിൽ 2 സ്ക്രീനുകൾ, ഇരുനൂറ്റി അറുപതോളം സീറ്റുകൾ, 4 കെ ദൃശ്യ മികവ്, ഡോൾബി അറ്റ്മോസ് ശബ്ദ വിസ്മയം, ആധുനിക വെളിച്ച സംവിധാനം, മികച്ച ഇരിപ്പിടങ്ങൾ എന്നിവയാണ് പ്രത്യേകതകൾ.
സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണന്റെ ആർഡി സിനിമാസുമായി സഹകരിച്ചാണു പ്രവർത്തനമെന്നും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുമ്പോൾ പ്രവർത്തനം ആരംഭിക്കുമെന്നും ബോസ്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ പി.എം.സെബാസ്റ്റ്യൻ പൂവക്കോട്ട്, ഓപ്പറേഷൻ ലീഗൽ ഡയറക്ടർ എൻ.സി.ജോസഫ് നൂറോക്കരി എന്നിവർ അറിയിച്ചു.

🚖🚘🚖🚘🚖🚖🛺🚗🚙🚕അ​ണ്ട​ർ ഗ്രൗ​ണ്ടി​ല​ട​ക്കം പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ബോ​സ്കോ സിൽക്സിൽ ഉ​ദ്ഘാ​ട​ന സ​മ്മാ​ന​മാ​യി ജൂ​ലൈ 15 വ​രെ എ​ല്ലാ വി​പ​ണ​ന​ത്തി​നും 5% ഡി​സ്കൗ​ണ്ട് ന​ൽ​കു​മെ​ന്ന് ഓ​പ്പ​റേ​ഷ​ൻ ആ​ൻ​ഡ് ലീ​ഗ​ൽ ഡ​യ​റ​ക്ട​ർ എ​ൻ.​സി. ജോ​സ​ഫ് നൂ​റോ​ക്ക​രി അ​റി​യി​ച്ചു.

Leave a Reply