കുറവിലങ്ങാട്ട് പുതുപുത്തൻ വസ്ത്രസങ്കല്പവുമായി കുറവിലങ്ങാടിന് ഉടുത്തൊരുങ്ങാൻ ബോസ്കോ സിൽക്സ് പ്രവർത്തനം ആരംഭിച്ചു.
എം സി റോഡിനഭിമുഖമായി കുറവിലങ്ങാട് സെൻട്രൽ ജഗ്ഷനിൽ പ്രവർത്തനമാരംഭിച്ച ബോസ്കോ സിൽക്സും ബോസ്കോ തിയറ്ററുകളും മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. യുഎഇയിലെ വാണിജ്യ ഗ്രൂപ്പായ ബോസ്കോയുടെ ജന്മനാട്ടിലെ സംരംഭമാണിത്. ഷാർജ ആസ്ഥാനമായ ബോസ്കോ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും ഉടമയും കുറവിലങ്ങാട് പൂവക്കോട്ട് പി.എം. സെബാസ്റ്റ്യനാണ്.
എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, സി.കെ. ആശ, മുൻഎംഎൽഎമാരായ പി.എം. മാത്യു, സ്റ്റീഫൻ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബൈജു ജോണ് (ഉഴവൂർ), പി.വി. സുനിൽ (കടുത്തുരുത്തി), ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി (കുറവിലങ്ങാട്), ഷൈനമ്മ ഷാജു (കടുത്തുരുത്തി), ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് പുത്തൻകാല, പി.എം. മാത്യു ഉഴവൂർ, ചെങ്ങന്നൂർ കെഎംസി ഹോസ്പിറ്റൽ എംഡി ഫാ. അലക്സാണ്ടർ കൂടാരത്തിൽ, വ്യവസായി ടോണി പന്തല്ലൂക്കാരൻ, പോളച്ചൻ പന്തല്ലൂക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.
നാലു നിലകളിലായുള്ള വ്യാപര സമുച്ചയത്തിലാണ് ബോസ്കോ തിയറ്ററുകൾ പ്രവർത്തിക്കുന്നത്. ആദ്യത്തെ നാലു നിലകളിലും വസ്ത്രവ്യാപാരവും. ഒപ്പം മുകളിലെ മൂന്നു നിലകളിലുമായി രണ്ട് തിയറ്ററും പ്രവർത്തിക്കുന്നു. ബോസ്കോ സിനിമാസ് മൾട്ടിപ്ലക്സ് തിയറ്ററിൽ 2 സ്ക്രീനുകൾ, ഇരുനൂറ്റി അറുപതോളം സീറ്റുകൾ, 4 കെ ദൃശ്യ മികവ്, ഡോൾബി അറ്റ്മോസ് ശബ്ദ വിസ്മയം, ആധുനിക വെളിച്ച സംവിധാനം, മികച്ച ഇരിപ്പിടങ്ങൾ എന്നിവയാണ് പ്രത്യേകതകൾ.
സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണന്റെ ആർഡി സിനിമാസുമായി സഹകരിച്ചാണു പ്രവർത്തനമെന്നും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കുമ്പോൾ പ്രവർത്തനം ആരംഭിക്കുമെന്നും ബോസ്കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ പി.എം.സെബാസ്റ്റ്യൻ പൂവക്കോട്ട്, ഓപ്പറേഷൻ ലീഗൽ ഡയറക്ടർ എൻ.സി.ജോസഫ് നൂറോക്കരി എന്നിവർ അറിയിച്ചു.
🚖🚘🚖🚘🚖🚖🛺🚗🚙🚕അണ്ടർ ഗ്രൗണ്ടിലടക്കം പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
ബോസ്കോ സിൽക്സിൽ ഉദ്ഘാടന സമ്മാനമായി ജൂലൈ 15 വരെ എല്ലാ വിപണനത്തിനും 5% ഡിസ്കൗണ്ട് നൽകുമെന്ന് ഓപ്പറേഷൻ ആൻഡ് ലീഗൽ ഡയറക്ടർ എൻ.സി. ജോസഫ് നൂറോക്കരി അറിയിച്ചു.