
കണ്ണൂർ ഇരുട്ടിയിലെ യുവ കർഷകൻ ബ്രിജിത്ത് കൃഷ്ണയുടെ മുളപ്പിച്ച കശുവണ്ടിയും വിഭവങ്ങളും കയ്യടി നേടി മുന്നേറുന്നു. മുളപ്പിച്ച കശുവണ്ടിപ്പരിപ്പിന്റെ വ്യവസായിക അടിസ്‌ഥാനത്തിലുള്ള വിപണമാണ് ഈ യുവ കർഷകനെ വ്യത്യാസതമാക്കുന്നത്. വർഷം മുഴുവനും മുളപ്പിച്ച കശുവണ്ടി നൽകാനും സാധിക്കുന്നു. ഗോവയിൽ നടന്ന ദേശിയ കഷ്യു സെമിനാറിൽ സംരംഭം അവതരിപ്പിച്ചത്തോടെയാണ് ദേശിയ തലത്തിൽ തന്നെ ബ്രിജിത് ശ്രദ്ധേയനാകുന്നത്.

കേരളത്തിലെ കശുവണ്ടി കർഷകർക്ക് മുൻപിൽ ഈ മുളപ്പിച്ച കശുവണ്ടിപ്പരിപ്പിന്റെ സാധ്യത ചെറുതല്ല. കശുവണ്ടിയെ മൂല്യവര്ധിത ഉൽപ്പന്നങ്ങളായി മാറ്റി കൂടുതൽ ലാഭം കർഷകർക്ക് ഉറപ്പ് നൽകുന്നു.
ദിനംപ്രതി 20 കിലോ വരെ മുളപ്പിച്ച കശുവണ്ടിയാണ് ഇദ്ദേഹം ഉൽപ്പാധിപ്പിക്കുന്നത്. ഇത് കൊറിയർ വഴി എവിടെയും എത്തിച്ചു നൽകുന്നു. ഒരാഴ്ച വരെ ഫ്രീസറിൽ സൂക്ഷിച്ചു ഉപയോഗിക്കുവാനും കഴിയുന്നു.
കേരള കാർഷിക സർവകാശലയ്ക്ക് കീഴിലുള്ള മാടക്കത്തറ കഷ്യു റിസേർച്ച് സ്റ്റേഷനാണ് മുളപ്പിച്ച കശുവണ്ടി തയ്യാറാക്കുവാനുള്ള സാങ്കേതിക വിദ്യ ബ്രിജിത്തിന് നൽകിയത്.