ലണ്ടൻ
യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ സ്വതന്ത്രരാജ്യമായി. നാലരവർഷം നീണ്ട ബ്രെക്സിറ്റ് ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും സംവാദങ്ങൾക്കും ഒടുവിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് കടന്നത്.
48 വർഷത്തെ ബന്ധമാണ് ഇതോടെ അവസാനിക്കുന്നത്. എന്നാൽ, ഇ.യു.വുമായി വ്യാപാരബന്ധം തുടരും. 2016 ജൂണിലാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന കാര്യത്തിൽ ഹിതപരിശോധന നടത്തിയത്.
ബ്രെക്സിറ്റ് നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ബോറിസ് ജോൺസൺ അധികാരമേറ്റത്. ഒടുവിൽ അത് യാഥാർഥ്യമായിരിക്കുകയാണ്.