Pravasimalayaly

ബ്രിട്ടീഷ് കബഡി ലീഗിൽ ടീം സ്വന്തമാക്കി മലയാളിസംഘം

മാഞ്ചെസ്റ്റര്‍: ബ്രിട്ടീഷ് കബഡി ലീഗില്‍ പോരാട്ടത്തിനായി മലയാളികള്‍ സ്വന്തമാക്കിയ നോട്ടിംഹാം ക്യാപ്ടന്‍സ് ടീമും. ബ്രിട്ടീഷ് കബഡി ലീഗിലേക്ക് (ബികെഎല്‍) എട്ടു ടീമുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ നോട്ടിംഹാം ക്യാപ്ടന്‍സ് ടീമിനെ സ്വന്തമാക്കിയിട്ടുള്ളതാണ് മലയാളി സംഘം. സൈപ്രസിൽ നടന്ന യൂറോപ്യന്‍ കബഡി ടൂര്‍ണമെന്റിനായുള്ള  ഇംഗ്ലണ്ട് ടീമില്‍  ഇടം നേടിയ നാലുമലയാളികളാണ് നോട്ടിംഹാം ടീമിനെ സ്വന്തമാക്കിയത്. . ആലപ്പുഴ സ്വദേശി സാജു മാത്യുവിന്റെ നേതൃത്വത്തില്‍  കുറവിലങ്ങാട് സ്വദേശി രാജു ജോര്‍ജ്,  ആലപ്പുഴക്കാരനായ ജിത്തു ജോസഫ്, കോഴിക്കോട് സ്വദേശി ജയ്നീഷ് ജയിംസ് എന്നിവര്‍ ചേര്‍ന്ന് നോട്ടിംഹാം ടീമിനെ മുന്നോട്ടുകൊണ്ടുപോകും. കഴിഞ്ഞദിവസമാണ് ഇവര്‍ക്ക് ടീമിന്റെ ഫ്രാഞ്ചെയ്‌സി ലഭിച്ചത്.
ടീമിന്റെ ഔദ്യോഗീകമായ ലോഞ്ചിംഗ് 2022 ജനുവരി 20 നാണ്. ആദ്യമത്സരം ഫെബ്രുവരി 26 നാണ്. ഗ്ലാസ്‌കോയില്‍ മാര്‍ച്ച് 26 ന് ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ബെര്‍മ്മിംഹാം വാര്യേഴ്‌സ്, ഗ്ലാസ്‌കോ യൂണികോണ്‍, എഡിന്‍ബര്‍ഡ് ഈഗിള്‍സ്, ലണ്ടന്‍ ലയണ്‍സ്  മാഞ്ചെസ്റ്റല്‍ റൈഡേഴ്‌സ്, വാള്‍ഷാള്‍ ഹന്‍ഡേഴ്‌സ്,വോള്‍വര്‍ഹാംപ്റ്റണ്‍ വോള്‍പാക്ക്,  എന്നീ ടീമുകളാണ് മത്സരങ്ങളില്‍
 മാറ്റുരയ്ക്കുക വേള്‍ഡ് കബഡി അസോസിയേഷന്‍ പ്രസിഡന്റ് അശോക്ദാസിന്റെ നേതൃത്വത്തിലാണ് കബഡി ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുന്നത്.

Exit mobile version