അപ്പനും മകനുമായി ലാലേട്ടനും പൃഥ്വിയും: ബ്രോ ഡാഡി ടീസര്‍ എത്തി

0
81

മോഹന്‍ലാലും പൃഥ്വിരാജും ഒരുമിക്കുന്ന ബ്രോ ഡാഡിയുടെ ടീസര്‍പുറത്തിറങ്ങി. ഒരു ഫണ്‍ ഫില്‍ഡ് എന്റര്‍ടൈനറായിരിക്കും ബ്രോ ഡാഡിയെന്ന് സൂചിപ്പിക്കുന്നതാണ് ടീസര്‍. ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാര്‍ ഒടിടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജോണ്‍ കാറ്റാടി എന്ന കഥാപാത്രമായി മോഹന്‍ലാലും മകന്‍ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിയും ചിത്രത്തിലെത്തുന്നു. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, കനിഹ, ജഹദീഷ്, സൗബിന്‍ സാഹിര്‍, ഉണ്ണി മുകുന്ദന്‍, മല്ലിക സുകുമാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്. സംവിധാനത്തിനൊപ്പം പൃഥ്വി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുമുണ്ട്. ശ്രീജിത്ത് ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഭിനന്ദന്‍ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുല്‍ദാസുമാണ് നിര്‍വ്വഹിക്കുന്നത്. എം ആര്‍ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.

Leave a Reply