ഇതെന്തൊരു സഹോദര സ്‌നേഹം പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ കാമുകന്റെ അടുത്തെത്തിച്ച സഹോദരന്‍ ഒടുവില്‍ ജയിലഴിയില്‍

0
49

കൊല്ലം: കൊല്ലം അഞ്ചാലുമ്മൂട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സഹോദര സ്‌നേഹം എന്നുപറഞ്ഞാല്‍ ഒരു ഒന്നൊന്നര സ്‌നേഹമായിപ്പോയി. ഒടുവില്‍ ഈ സ്‌നേഹം നേരെ സഹോദരനെ എത്തിച്ത് ജയിലില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ കാമുകനൊപ്പം അയച്ച യുവാവാണ് നായകന്‍. തന്‍െ സഹോദരിയുടെ കാമുകന്റെ സഹായത്തോടെ 15 വയസുള്ള കാമുകിയെ അടുക്കലെത്തിച്ചു. തുടര്‍ന്ന് സഹോദര സംഘം തമിഴ്‌നാട്ടിലെ വേളാങ്കണ്ണിയിലേക്ക് പോയെങ്കിലും ഒടുവില്‍ പോലീസ് പിടിയിലായി. പ്രാക്കുളത്തെ പെണ്‍കുട്ടിയെ കാമുകന്റെ അടുത്ത് എത്തിക്കാന്‍ സഹോദരന്‍ സഹായിച്ചുവെന്നാണ് പോലീസ് പറയുന്നത്. പകരം പ്രാക്കുളത്തെ പെണ്‍കുട്ടിയുടെ സഹോദരന്റെ കാമുകിയായ കണ്ണനല്ലൂരിലെ 15 കാരിയെ ഷിജിന്‍ ആന്റണി കൂട്ടിക്കൊണ്ടുവന്നുമെന്നാണ് പോീസ് പറയുന്നത്. 17 കാരിയെയും 15 കാരിയെയും തട്ടിക്കൊണ്ടുപോയ കേസില്‍ കൊല്ലം കാക്കത്തോപ്പ് കളീക്കല്‍ കടപ്പുറം ഷിജിന്‍ ആന്റണി (21), പ്രാക്കുളത്തെ പെണ്‍കുട്ടിയുടെ സഹോദരന്‍ (21), ഇവര്‍ സഞ്ചരിച്ച കാറിന്റെ െ്രെഡവര്‍ പ്രാക്കുളം സ്വദേശി ബിനീഷ് (21) എന്നിവരാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയെയും സഹോദരനെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ അഞ്ചാലുംമൂട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേദിവസം കണ്ണനല്ലൂരില്‍ 15കാരിയെ കാണാനില്ലെന്ന പരാതിയും ലഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് വേളാങ്കണ്ണിയില്‍ ഇവരുണ്ടെന്ന് കണ്ടെത്തിയത്. വേളാങ്കണ്ണിയിലെ ലോഡ്ജില്‍ നിന്നാണ് പോലീസ് ഇവരെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Leave a Reply