Pravasimalayaly

മദ്യപിച്ചു ബഹളം വച്ച സഹോദരനെ കൊന്നു കുഴിച്ചുമൂടി; യുവാവ് പിടിയില്‍

തൃശൂര്‍: ചേര്‍പ്പില്‍ യുവാവ് സഹോദരനെ കൊന്നു കുഴിച്ചുമൂടി. മുത്തുള്ളിയാലില്‍ കെജെ ബാബുവാണ് കൊല്ലപ്പെട്ടത്. സഹോദരന്‍ സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാബു മദ്യപിച്ചു ബഹളം വച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് സാബു പൊലീസിനോടു പറഞ്ഞു.

ശനിയാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു. മൃതദേഹത്തിന്റെ കൈ പുറത്തുകണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ രണ്ടുദിവസം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version