Tuesday, November 26, 2024
HomeNewsKerala13,000 രൂപ ക്ലോസറ്റില്‍ വീണു;സെപ്റ്റിക് ടാങ്ക് തുറന്ന് പണം എടുക്കവേ വീണ് സഹോദരങ്ങള്‍ മരിച്ചു

13,000 രൂപ ക്ലോസറ്റില്‍ വീണു;സെപ്റ്റിക് ടാങ്ക് തുറന്ന് പണം എടുക്കവേ വീണ് സഹോദരങ്ങള്‍ മരിച്ചു

തിരൂരില്‍ രണ്ട് അതിഥി തൊഴിലാളികള്‍ സെപ്റ്റിക് ടാങ്കില്‍ വീണ് മരിച്ചു. ക്ലോസറ്റില്‍ വീണ പണം എടുക്കാനായി സെപ്റ്റിക് ടാങ്ക് തുറന്നപ്പോള്‍ ഇരുവരും വീഴുകയായിരുന്നു. ബംഗാള്‍ സ്വദേശികളായ അലാമ ഷേഖ് (44) ഷേഖ് അഷ്റാവുല്‍ ആലം (33) എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്സ് എത്തിയാണ് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

മരിച്ച സഹോദരങ്ങളുടെ മൂത്ത സഹോദരന്‍ മുഹമ്മദ് ഇബ്രാഹിം ഷേക്കില്‍നിന്ന് ക്ലോസറ്റ് വഴി സെപ്റ്റിക് ടാങ്കില്‍ നഷ്ടപ്പെട്ട 13,000 രൂപ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.സെപ്റ്റിക് ടാങ്ക് തുറന്ന് പണം എടുക്കാന്‍ ശ്രമിച്ച അലാമ ഷേക്ക് ആദ്യം ടാങ്കിലേക്ക് വീണു. ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരന്‍ അഷ്റാവുല്‍ ആലവും അപകടത്തില്‍പ്പെട്ടത്.

മൂത്ത സഹോദരനും നാട്ടുകാരും ചേര്‍ന്നാണ് രണ്ടുപേരെയും പുറത്തെടുത്തത്. ആദ്യം വീണയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ജീവനുണ്ടായിരുന്നയാള്‍ ആശുപത്രിയില്‍ മരിച്ചു.മൂന്ന് സഹോദരങ്ങളും ഒരുമിച്ചാണ് വാടകയ്ക്ക് താമസിക്കുന്നത്. മോഷണം ഭയന്ന് പണം ട്രൗസറിലിട്ടാണ് നടക്കാറെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതാണ് സെപ്റ്റിക് ടാങ്കില്‍ പണം നഷ്ടപ്പെടാന്‍ ഇടയായത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments