Pravasimalayaly

ഡിജിറ്റല്‍ കറന്‍സി ഈ വര്‍ഷം തന്നെ പുറത്തിറങ്ങും; ആദായ നികുതി റിട്ടേണില്‍ അടിമുടി മാറ്റം

നിക്ഷേപത്തിനായി പുത്തന്‍ സാങ്കേതിക വിദ്യകളും പുതുരീതികളും പരീക്ഷിച്ചുവരുന്ന നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കി കേന്ദ്രബജറ്റ്. ഡിജിറ്റല്‍ സമ്പദ് ഘടനയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യയ്ക്ക് പുതിയ ഡിജിറ്റല്‍ കറന്‍സി ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ രൂപ പുറത്തിറക്കും. ഡിജിറ്റല്‍ രൂപയ്ക്കായുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്നും ഈ വര്‍ഷം തന്നെ ഡിജിറ്റല്‍ രൂപ പുറത്തിറക്കുമെന്നുമാണ് പ്രഖ്യാപനം.

ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറങ്ങുന്നത് കറന്‍സി മാനേജ്‌മെന്റ് സുഗമമാക്കുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളത്. ബ്ലോക്‌ചെയിന്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാകും ഡിജിറ്റല്‍ സമ്പദ്ഘടനയെ പരിപോഷിപ്പിക്കുക. എന്നിരിക്കിലും ക്രിപ്‌റ്റോ കറന്‍സി റെഗുലേഷന്‍ സംബന്ധിച്ച വിശദീകരണം ബജറ്റ് അവതരണത്തില്‍ ഉണ്ടായിട്ടില്ല.

ആദായ നികുതി റിട്ടേണ്‍ പരിഷകരിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായാണ് ആദായ നികുതി സംബന്ധിച്ച ധനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പിഴുകള്‍ തിരുത്തി റിട്ടേണ്‍ സര്‍മപ്പിക്കുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷമായി ഉയര്‍ത്തി. അധിക നികുതി നല്‍കി റിട്ടേണ്‍ മാറ്റങ്ങളോടെ സമര്‍പ്പിക്കാം. മറച്ചു വച്ചിരിക്കുന്ന വരുമാനം വെളിപ്പെടുത്തുന്നതിനുള്ള അവസരവും ലഭ്യമാകും. എന്നാല്‍ ആദായ നികുതിയില്‍ പുതിയ ഇളവുകളില്ല. നികുതി സ്ലാബുകളിലും മാറ്റമില്ല.സഹകരണ സംഘങ്ങളുടെ സര്‍ച്ചാര്‍ജ് കുറക്കാനും ബജറ്റില്‍ തീരുമാനമായി. സഹകരണ സംഘങ്ങള്‍ക്ക് മിനിമം നികുതി 15 ശതമാനമാക്കി. ഇത് സഹകരണ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള കേരളത്തിന് ഏറെ ഗുണം ചെയ്യുന്ന പ്രഖ്യാപനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. കൂടാതെ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്കുള്ള നികുതിയിളവ് കാലാവധിയും ഒരു വര്‍ഷമാക്കി ഉയര്‍ത്തിയുണ്ട്.

Exit mobile version