തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കൊടിയ കടക്കെണി ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഭരണ,പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കൊണ്ടും കൊടുത്തും ബജറ്റ് ചര്‍ച്ചയുടെ രണ്ടാംദിവസം.മോദീ സര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിക്കുമ്പോള്‍ കേരളത്തിലെ ധനമന്ത്രി ഉള്ളില്‍ ചിരിക്കുകയാണെന്ന പ്രതിപക്ഷ വിമര്‍ശനത്തെ വിലനിയന്ത്രണം എടുത്തുകളഞ്ഞത് കോണ്‍ഗ്രസുകാരാണെന്ന മറുപടി നല്‍കിയാണ് ഭരണപക്ഷം പ്രതിരോധിച്ചത്.
ഇനന്ധനവിലയുടെ സ്‌െ്രെടക്കര്‍ എന്‍ഡില്‍ നിന്ന് മോദി സെഞ്ചുറി അടിച്ചപ്പോള്‍ നോണ്‍സ്‌െ്രെടക്കര്‍ എന്‍ഡില്‍ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടെന്ന് റോജി എം.ജോണ്‍ പറഞ്ഞു.മരണവീട്ടില്‍ കൊള്ളയടിക്കുമ്പോള്‍ കേരളത്തിലെ ധനമന്ത്രി ചിരിക്കുകയാണ്.ഇന്ധനവിലയിലെ അധിക നികുതി സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കണമെന്നും റോജി എം ജോണ്‍ ആവശ്യപ്പെട്ടു. ഇന്ധനവില എടുത്തുകളഞ്ഞ കോണ്‍ഗ്രസും മോദിയും ഇക്കാര്യത്തില്‍ അനുജനും ചേട്ടനുമാണെന്ന് പിന്നീട് സംസാരിച്ച എം.എസ് അരുണ്‍കുമാര്‍ മറുപടി നല്‍കി. അന്‍വര്‍ സാദാത്ത്, മുഹമ്മദ് മുഹ്‌സിന്‍, പി.കെ പ്രശാന്ത് തുടങ്ങിയവരും ഇന്ധനവില പരാമര്‍ശിച്ചു.
ബജറ്റ് ആവലാതികളുടെ വിവരണ പത്രികമാത്രമാണെന്ന് കെ.പി.എ മജീദ് പറഞ്ഞു. കൊവിഡ്
കാലത്ത് ജനം അഭിമുഖീകരിച്ച ഗൗരവകരമായ പ്രശ്‌നങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കാന്‍ ബജറ്റിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധി കേരളത്തിലെത്ത കടലില്‍ചാടിയതിനെ പരിഹസിച്ചു എം.മുകേഷ് നടത്തിയ പരാമര്‍ശം പ്രതിപക്ഷ ബഹളത്തിനിടയാക്കി. രാഹുല്‍ഗാന്ധി താമസിച്ച ഹോട്ടലിന്റെ ബില്ല് നല്‍കിയിട്ടില്ലെന്ന പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. വാസ്തവവിരുദ്ധമായ പരാമര്‍ശം നീക്കം ചെയ്യണമെന്ന് പി.സി വിഷ്്ണുനാഥ് ആവശ്യപ്പെട്ടു. ബി.ജെ.പി രാഹുല്‍ഗാന്ധിയെ അധിക്ഷേപിക്കുന്നത് പോലെയാണ് സി.പി.എമ്മും പറയുന്നതെന്ന് അന്‍വര്‍ സാദാത്ത് പറഞ്ഞു. വൈദികരെയും കന്യാസ്ത്രീകളെയും ക്ഷേമപെന്‍ഷനില്‍ ഉള്‍പ്പെടുത്തണമന്നും അവര്‍ക്ക് ഭക്ഷ്യക്കിറ്റ് അനുവദിക്കണമെന്നും അന്‍വര്‍ സാദാത്ത് ആവശ്യപ്പെട്ടു. കൊവിഡ് ബാധിച്ച് വിദേശത്ത്് മരിച്ചവരുടെ മക്കളെയും സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് ആബിദ് ഹുസൈന്‍ തങ്ങള്‍ ആവശ്യപ്പെട്ടു. പ്രമോദ് നാരായണ്‍, അനൂപ് ജേക്കബ്, കെ.ബി ഗണേഷ് കുമാര്‍, ശാന്തകുമാരി.കെ, യു.എ ലത്തീഫ്, എച്ച്.സലാം, ലിന്‍ റോ ജോസഫ്, ജി.എസ് ജയലാല്‍, പി.വി ശ്രീനിജന്‍, ഐ.സി ബാലകൃഷ്ണന്‍ എന്നിനവരുള്‍പ്പെടെ 19 പേരാണ് ബജറ്റ് ചര്‍ച്ചയുടെ രണ്ടാംദിനത്തില്‍ സംസാരിച്ചത്.