താമരശേരിയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; 15 പേർക്ക് പരുക്ക്

0
494

കോഴിക്കോട്: താമരശ്ശേരിയിൽ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണു. പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടമാണ് തകർന്നു വീണത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

നിര്‍മാണത്തൊഴിലാളികള്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. പതിനഞ്ച് പേരാണ് കെട്ടിടത്തിൽ ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. എല്ലാവരെയും പുറത്തെത്തിച്ചു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഒന്നാം നിലയുടെ കോണ്‍ക്രീറ്റിങ് നടക്കുന്നതിനിടയാണ് അപകടമെന്നാണ് അറിയുന്നത്. തൂണ്‍ തെന്നിമാറിയതാണ് അപകടകാരണമെന്നാണ് ആദ്യ വിവരം. കെട്ടിടത്തിന്റെ തകര്‍ന്നുവീണ ഭാഗങ്ങള്‍ മാറ്റി മറ്റാരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന പരിശോധനയിലാണ്.

Leave a Reply