ഇത്തവണത്തെ ഓണം ബംപറിന്റെ ഒന്നാം സമ്മാനം ലഭിച്ചത് വിശ്വസിക്കാനാകുന്നില്ലെന്ന് ഒന്നാം സമ്മാനം നേടിയ അനൂപ്. ജോലിക്കായി മല്യേഷയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അനുപിനെ തേടി ഭാഗ്യമെത്തിയത്. കുട്ടിയുടെ കുടുക്കയിലെ സമ്പാദ്യം കൊണ്ടാണ് ടിക്കറ്റ് എടുത്തത്. ഒരു ടിക്കറ്റ് മാത്രമാണ് വാങ്ങിയതെന്നും അനൂപ് മാധ്യമങ്ങളോട് പറഞ്ഞു.
ഫലം വന്നപ്പോള്‍ ഒന്നാം സമ്മാനം തന്നെയാണോ എന്ന് സംശയമുണ്ടായിരുന്നു. ഭാര്യ നോക്കിയാണ് ഉറപ്പിച്ചത്. ശനിയാഴ്ച രാത്രി ഏഴരയ്ക്കു ശേഷമാണ് ടിക്കറ്റ് എടുത്തത്. ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവെച്ചിട്ടാണ് സമ്മാനര്‍ഹമായ ടിക്കറ്റ് എടുത്തത്. സന്തോഷമുണ്ട്. ഒപ്പം ടെന്‍ഷനും. കാരണം ഇത്രയും വലിയ തുക ആദ്യമായല്ലേ കിട്ടുന്നതെന്നും അനൂപ് പറഞ്ഞു.
തുക എന്തു ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. ഒരുമാസത്തിനു ശേഷം ഷെഫ് ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു അനൂപ്. അതിനിടെയാണ് ഭാഗ്യദേവത ഇദ്ദേഹത്തെ കടാക്ഷിച്ചത്. ഓണം ബംബര്‍ എടുക്കണമെന്ന് കരുതിയിരുന്നു. എന്നാല്‍ പണമില്ലാത്തതിനെ തുടര്‍ന്ന് നടന്നില്ല. ഒടുവില്‍ ഇന്നലെ പണം കയ്യില്‍വന്നപ്പോള്‍ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.