Sunday, November 24, 2024
HomeNewsബുറേവി ഭീതി മാറുന്നു റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

ബുറേവി ഭീതി മാറുന്നു റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ബുറേവി ചുഴലിക്കാറ്റിന്റെ ഭീതി മാറുന്നു. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂന മര്‍ദ്ദമായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.. തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയിരിക്കുന്നു എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നത്.

ഇതോടെ കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. ഇതോടെ തിരുവനന്തപുരം മുതല്‍ മലപ്പുറം വരെ പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആയിരിക്കും.

ന്യൂനമര്‍ദം രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലൂടെ കരയിലേക്ക് പ്രവേശിക്കുമ്പോള്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 50 മുതല്‍ 60 കിമീ വരെയായിരിക്കും. കേരളത്തിലേക്ക് കടക്കുമ്പോള്‍ ഇതിന്റെ ശക്തി വീണ്ടും കുറയും.
തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് ദുര്‍ബലമായ ഒരു ന്യൂനമര്‍ദമായിമാറിയായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദം അറബിക്കടലിലെത്തും.
തിരുവനതപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments