കാസര്‍ഗോട് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

0
24

കാസര്‍ഗോട് മട്ടലായിയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു. കാസര്‍ഗോഡ്-കണ്ണൂര്‍ റൂട്ടിലെ സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. ബസിന്റെ അമിത വേഗത മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പരിക്കേറ്റവരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടുപേരുടെ പരിക്ക് സാരമാണ്. ഒരുസ്ത്രീക്കും ഒരുകുട്ടിക്കുമാണ് സാരമായി പരിക്കേറ്റത് ഫയര്‍ഫോഴും പൊലീസും ഉടന്‍ തന്നെ സ്ഥലത്തെിയാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി.

Leave a Reply