ഉത്തരാഖണ്ഡില്‍ യമുനോത്രി ദേശീയപാതയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു

0
40

ഉത്തരാഖണ്ഡ് യമുനോത്രി ദേശീയപാതയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 22 പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. 28 തീര്‍ത്ഥാടകരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. യമുനോത്രിയിലേക്ക് പോകുന്നവരാണ് ബസ്സില്‍ ഉണ്ടായിരുന്നത്.

22 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. മധ്യപ്രദേശിലെ പന്ന ജില്ലയില്‍  നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. വിവരം അറിഞ്ഞയുടന്‍ തന്നെ പൊലീസും എസ്ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

പരിക്കേറ്റ് ആറ് പേരെ സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

Leave a Reply