വ്യാപാര ആഴ്ചയിലെ രണ്ടാംദവസവും വിപണിയിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 15,250ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകൾക്കും ഊർജംപകർന്നത്. സെൻസെക്സ് 252 പോയന്റ് ഉയർന്ന് 50,904ലിലും നിഫ്റ്റി 84 പോയന്റ് നേട്ടത്തിൽ 15,281ലുമാണ് വ്യാപാരം ആരംഭിച്ചത്. ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ബജാജ് ഫിൻസർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, എൻടിപിസി, പവർഗ്രിഡ് കോർപ്, ബജാജ് ഫിനാൻസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇമാമി, വിഐപി, ആൽകെം ലാബ്, ആസ്ട്ര സെനക്ക ഫാർമ ഉൾപ്പടെ 68 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.