രാജ്യത്തെ 73 ശതമാനം ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും 2020-21 സാമ്പത്തിക വര്‍ഷം ലാഭമുണ്ടാക്കാനായില്ലെന്ന് വ്യാപാര-വ്യവസായ സംഘടനകളുടെ കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് സര്‍വേ റിപ്പോര്‍ട്ട്. റീറ്റെയ്ല്‍, ട്രാവല്‍, ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, ഓട്ടോമൊബീല്‍, റിയല്‍ എസ്റ്റേറ്റ് തുടങ്ങി എല്ലാ മേഖലകളിലും ചെറു സംരംഭങ്ങളെ കോവിഡ് 19 ഗുരുതരമായി ബാധിച്ചു. എസ്എംഇ മേഖലയിലെ 81,000 ജീവനക്കാരെയും സിഐഎയിലെ 40 അസോസിയേഷനുകളെയും ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.