തൊടുപുഴ/യുകെ
ഹെൽത്ത് കെയർ ആൻഡ് ട്രാവൽ മേഖലയിൽ യുകെയിലെ സവിശേഷ സ്‌ഥാപനമായ ഫ്രണ്ട്സ് ഹെൽത്ത് കെയർ ആൻഡ് ട്രാവൽ സൊല്യൂഷൻസിന്റെ കാൾ സർവീസ് സെന്റർ തൊടുപുഴയിൽ മുൻ മന്ത്രി പി ജെ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്രിട്ടനലിലെ സോമർസെറ്റ് കൗണ്ടിയിലെ ടോണ്ടൺ കേന്ദ്രമാക്കി ഈ സ്‌ഥാപനത്തിലെ പ്രവർത്തനങ്ങൾക്കായി കാൾ സെന്ററായി പ്രവർത്തിയ്ക്കുക വഴി നാട്ടിൽ നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ സാധ്യതകൾ തുറന്നിടുന്നു.

ആധുനിക കാലത്തെ തൊഴിൽ രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് ആരംഭിച്ച കാൾ സെന്റർ ഈ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. അതിലുപരി യുകെയിലെ മലയാളികൾക്കും സുഹൃത്തുകൾക്കും വിശ്വസ്തമാർന്നതും ലളിതമായതും ചെലവ് കുറഞ്ഞതുമായ സേവനവും ഫ്രണ്ട്സ് ഹെൽത്ത് കെയർ ആൻഡ് ട്രാവൽ സൊല്യൂഷൻസ് ഉറപ്പ് വരുത്തുന്നു.

മുൻ എം.പി അഡ്വ.ഫ്രാൻസിസ് ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി.മുനിസിപ്പൽ വൈസ് :ചെയർമാൻ ലൂസി മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. മാത്യൂ സ്റ്റീഫൻ Ex എം.എൽ.എ,പ്രൊഫ ഷീലാ സ്റ്റീഫൻ, പ്രൊഫ: എം.ജെ ജേക്കബ്ബ്, അഡ്വ.ജോസഫ് ജോൺ, എം.മോനിച്ചൻ എന്നിവർ പ്രസംഗിച്ചു.
ബിജു ഇളംതുരുത്തി, സിജോ വള്ളിയാനിപ്പുറം, ജെതീഷ് പണിക്കർ ,വിജു മൂലൻ, റോയി പ്ലാവില, സിനോ വള്ളിയാനിപ്പുറം എന്നിവർ പാർട്ണർമാരായി നടന്നു വരുന്ന സംയുക്ത സംരഭമാണ് യു.കെയിലെ ടോണ്ടൻ സിറ്റി കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന ഫ്രണ്ട്സ് ഹെൽത്ത് സർവ്വീസസ് & ട്രാവൽ സൊലൂഷൻസ്.