കാനഡ കൂട്ടക്കൊലപാതകം: പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു

0
73

കാനഡയിലെ കൂട്ടക്കൊലപാതകത്തിലെ രണ്ടാമത്തെ പ്രതിയും മരിച്ചു. മൈല്‍സ് സാന്‍ഡേഴ്സണ്‍ എന്ന 32 കാരനാണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് മരണം.ഇയാള്‍ സ്വയം ശരീരത്തില്‍ ഏല്‍പ്പിച്ച മുറിവില്‍ നിന്നുള്ള അണുബാധ മൂലമാണ് മരണമെന്നാണ് പൊലീസിന്റെ വിശദീകരണം. സസ്‌കാച്ചെവന്‍ പ്രവിശ്യയില്‍ നിന്നും ബുധനാഴ്ച ഉച്ചയോടെയാണ് മൈല്‍സ് സാന്‍ഡേഴ്സണെ പൊലീസ് പിടികൂടിയത്.

മോഷ്ടിച്ച വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു. കൂട്ടക്കൊലപാതകത്തിലെ മറ്റൊരു പ്രതിയും മൈല്‍സ് സാന്‍ഡേഴ്സണിന്റെ സഹോദരനുമായ ഡാമിയന്‍ സാന്‍ഡേഴ്സണിനെ തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കാനഡയിലെ സസ്‌ക്വാചാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളായുണ്ടായ അക്രമങ്ങളിലായി 10 പേരാണ് കുത്തേറ്റ് മരിച്ചത്. 15 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ അക്രമികളായ മൈല്‍സിനും ഡാമിയനും വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഡാമിയനെ മൈല്‍സ് സാന്‍ഡേഴ്സണ്‍ കൊലപ്പെടുത്തിയതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Leave a Reply