പത്തനംതിട്ട വെണ്ണിക്കുളം കല്ലു പാലത്തിൽ നിന്ന് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. പ്രൈവറ്റ് ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. രണ്ട് സ്ത്രീകളും ഒരു യുവാവുമാണ് മരിച്ചത്.
നാട്ടുകാർ കാറിലുള്ളവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പഴയ ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ കൂടുതൽ പേരുണ്ടോയെന്നറിയാൻ തിരച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ട മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.