ഇടുക്കിയില്‍ ഒരു ഏലക്കാ വിവാദമാണ് ഇപ്പോള്‍ ഫേസ് ബുക്ക് പോസ്റ്റില്‍ സജീവ ചര്‍ച്ച. സംസ്ഥാന സര്‍ക്കാര്‍ ഓണക്കിറ്റില്‍ ഏലക്കായ് ഉള്‍പ്പെടുത്തിയതിന്റെ ഉടമസ്ഥ സ്ഥാനം ആര്‍ക്കാണെന്നതിനെച്ചൊല്ലിയാണ് തര്‍ക്കം. ഇടുക്കി എംഎല്‍എകൂടിയായ മന്ത്രി റോഷി അഗസ്റ്റിന്‍ ഫേസ് ബുക്കില്‍ പറയുന്നത് അദ്ദേഹമാണ് ഇക്കാര്യം മന്ത്രിസഭയില്‍ ഉന്നയിച്ച് സര്‍ക്കാരിന്റെ അനുവാദം നേടിയെടുത്തതെന്ന്. എന്നാല്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ജില്ലാ പഞ്ചായത്തിന്റെ നിവേദനമായി ഇക്കാര്യം സിവില്‍ സപ്ലൈസ് മന്ത്രിയോട് നേരത്തെ അറിയിച്ചിരുന്നതായും പറയുന്നു. ഇതേ തുടര്‍ന്ന് സിപിഐ കേരളാ കോണ്‍ഗ്രസ് അനുകൂലികള്‍ ഏലത്തിന്റെ അവകാശികള്‍ തങ്ങളാണെന്ന പ്രചാരണവുമായി സജീവമായി ഫേസ് ബുക്കിലുണ്ട്.കഴിഞ്ഞ ദിവസം മന്ത്രി ഫേസ് ബുക്കിലിട്ട ചില വാക്കുകള്‍ ചുവടെ . ഓണക്കിറ്റില്‍ ഏലക്കായ് ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനം വന്നതോടെ ഏലം വിപണിയില്‍ ഉണര്‍വ് പ്രകടമായിത്തുടങ്ങി. നമ്മുക്ക് ഒരുമിച്ച് ശ്രമിക്കാം. 20 ഗ്രാമില്‍ കൂടുതല്‍ കിറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുമോ എന്ന് പരിശോധിക്കുന്നുണ്ട്. കര്‍ഷകരാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. എന്നും അവരോടൊപ്പം..ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ ഏലക്കായ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള വാര്‍ത്ത ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.ഓണകിറ്റില്‍ ഏലക്കായുള്‍പ്പെടുത്തണമെന്ന ജില്ലാ പഞ്ചായത്തിന്റെ ആഹ്വാനം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. എന്നു തുടങ്ങുന്ന പറപ്പേല്‍ ബിജുവിന്റെ. ഫേസ് ബുക്ക് പോസ്റ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അനുകൂലിക്കുന്നു. ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ,.ഓണകിറ്റില്‍ ഏലക്കായുള്‍പ്പെടുത്തണമെന്ന ജില്ലാ പഞ്ചായത്തിന്റെ ആഹ്വാനം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. അപേക്ഷക്ക് ബഹു: കേരള മുഖ്യമന്ത്രി സഖാവ് പിണറായിവിജയന്‍ അനുമതി നല്‍കി 88.5 . ലക്ഷം കിറ്റില്‍ 20 ഗ്രാം വച്ച് .180000 കിലോ യുടെ ഡിമാന്റ് വരും 1 ലക്ഷം കിലോ അധികം വന്നാല്‍ കിലോക്ക് 100 രൂപ കൂടും ഇതുപ്രകാരം 300 മുതല്‍ 400 വരെ വില കൂടാം ഇത് കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമാകും. ഇന്നുതന്നെ സര്‍ക്കാര്‍ തീരുമാനം വന്നതിന് ശേഷം 120 രൂപ വര്‍ധിച്ചു ഏലം കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന ഈ തീരുമാനമെടുത്ത എല്‍ഡിഎഫ് സര്‍ക്കാറിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി ജി കെ ഫിലിപ്പിന് അഭിവാദ്യങ്ങള്‍ അഭിനന്ദനങ്ങള്‍ ഇന്നതിലാണ് അവസാനിക്കുന്നത്. ഇതിനിടയില്‍ ജൂലൈ 15 ന് രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇട്ട ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ സജീവ ചര്‍ച്ചയുമായി. ‘സ്വയം ചെറുതാകുന്ന വലിയ ചില ആളുകള്‍’ എന്ന പോസ്റ്റിന് അടിക്കുറിപ്പായി നിരവധി പ്രതികരണങ്ങള്‍ വന്നു. ഇതിലേറെയും ഇടുക്കിയിലെ ഏലക്കായ് കിറ്റ് തന്നെയെന്നതാണ് രസകരം.
ഏലക്കയാണ് താരം; കിറ്റില്‍ ഏലക്കാ സമ്മാനിച്ചത് മന്ത്രിയോ ജില്ലാ പഞ്ചായത്ത പ്രസിഡന്റോ
