കൊച്ചി:സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവുതേടി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. കര്‍ദിനാളിനോടും കൂട്ടുപ്രതികളോടും നാളെ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
എഴുപത്തിയേഴ് വയസായെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് കര്‍ദിനാള്‍ അറിയിച്ചിരിക്കുന്നത്. കേസിന്റെ സ്വഭാവമനുസരിച്ച് താന്‍ നേരിട്ട് ഹാജരാകേണ്ട സാഹചര്യമില്ല. എന്നാല്‍ കര്‍ദിനാളിന്റെ ഹര്‍ജിക്കെതിരെ പരാതിക്കാരും കോടതിയെ സമീപിച്ചു. കര്‍ദിനാളിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വിദേശരാജ്യങ്ങളിടക്കം സ്ഥിരമായി പോകുന്നുണ്ടെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട്.
മാത്രവുമല്ല കോടതിയില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ മാത്രമാണ് കര്‍ദിനാള്‍ താമസിക്കുന്നതെന്നും കോടതിയില്‍ ഹാജരാകുന്നതില്‍ ഒഴിവാക്കരുതെന്നുമാണ് ആവശ്യം.