Pravasimalayaly

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

2021 ആഗസ്റ്റ് 3 ന് കേരളത്തിൽ നിന്ന് മടങ്ങി ഡൽഹിയിലെത്തി. ആഗസ്റ്റ് 4 ന് രാവിലെ യമുനാന്റിയെ വിളിച്ചു.
” അച്ഛന്റെ ജീവിത കഥ പുറത്തിറങ്ങി. നേരിൽ തരണമെന്നുണ്ട്… എന്ന് സാധിക്കും …?”
” കാത്തിരിക്കുകയായിരുന്നു. ഇന്ന് നെഹ്റു ഹൗസിൽ വരാം. ഉച്ചവരെ കാണും ” ഇന്ത്യൻ കാർട്ടൂണിന്റെ പിതാവായ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ മകൾ പറഞ്ഞ പ്രകാരം രാവിലെ 11.45 ന് ഡൽഹി ഐ.ടി.ഒ.യിലെ നെഹ്റു ഹൗസിൽ എത്തി. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ മകൾ യമുനാ ശങ്കർ പുസ്തകത്തിന്റെ കോപ്പി സ്വീകരിച്ചു. സാക്ഷിയായി ചുറ്റും കാർട്ടൂണിസ്റ്റ് ശങ്കറിന്റെ സാന്നിധ്യമുണ്ടായിരുന്നില്ലേ…? പുസ്തകം പൂർത്തീകരിക്കാൻ പിന്തുണ തന്ന യമുനാന്റിക്ക് ആയരം നന്ദി…

സുധീർ നാഥ്.

കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, കല, കാലം, ജീവിതം.
ജീവചരിത്രം
കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്
കേരള ലളിത കലാ അക്കാദമി
അവതാരിക : ഓംചേരി എന്‍.എന്‍. പിള്ള
ക്രൗണ്‍ വലിപ്പം, 208 പേജ്.
100 + കാര്‍ട്ടൂണും, ഫോട്ടോകളും.
കവര്‍/ലേ ഔട്ട് : രാജേഷ് ചാലോട്.
പുസ്തകം കേരളത്തിലെ എല്ലാ ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറിയിലും ലഭിക്കും.
ജൂലൈ , ഓഗസ്റ്റ് മാസങ്ങളിൽ സൗജന്യ വിലയിൽ ലഭിക്കും. 126 രൂപ.
ഇന്ത്യന്‍ കാര്‍ട്ടൂണ്‍ കലയുടെ പിതാവായ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ കായംകുളത്ത് ജനിച്ച്, മാവേലിക്കരയില്‍ നിന്ന് ഹൈസ്ക്കൂള്‍ പഠനം പൂര്‍ത്തീകരിച്ച്, തിരുവനന്തപുരത്ത് കോളേജ് പഠനം നടത്തി ഇന്ത്യയ്ക്ക് തനതായ കാര്‍ട്ടൂണ്‍ കലയ്ക്ക് അടിത്തറ പാകിയ വ്യക്തിയാണ് കെ ശങ്കരപിള്ള എന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍. മുംബയില്‍ ഗുമസ്തനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി കാര്‍ട്ടൂണുകള്‍ വരച്ചു. ബോംബയിലെ പത്രങ്ങളില്‍ കാര്‍ട്ടൂണ്‍ വരച്ചു തുടങ്ങി. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ഭാഗമായതോടെ ശങ്കര്‍ പ്രശസ്തിയിലേയ്ക്കുയര്‍ന്നു. ശങ്കേഴ്സ് വീക്കിലി എന്ന സ്വന്തം പ്രസിദ്ധീകരണം ഇന്ത്യയിലെ ഒരു തലമുറയിലെ കാര്‍ട്ടൂണിസ്റ്റുകളുടെ പഠന കളരിയായിരുന്നു. ശങ്കറിന്‍റെ ലഭ്യമായ എല്ലാ വിവരവും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപൂര്‍വമായ നൂറിലേറെ കാര്‍ട്ടൂണുകളും, നൂറിലേറെ ചിത്രങ്ങളും അപൂര്‍വ അനുഭവങ്ങളും പങ്കുവയ്ക്കുന്ന ഈ പുസ്തകം അറിയപ്പെടാത്ത കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു… കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ജീവിതകഥകള്‍ ഈ പുസ്തകത്തില്‍ വായിച്ചെടുക്കാം.

  1. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍
  2. ശങ്കറിന്‍റെ ജനനവും പ്രാഥമിക സ്കൂള്‍ പഠനവും
  3. ശങ്കരന്‍റെ മാവേലിക്കര കാലം
  4. തിരുവനന്തപുരത്തെ ശങ്കരന്‍റെ കോളേജ് നാളുകള്‍
  5. ശങ്കരന്‍ പ്രണയിച്ച തങ്കം
  6. ബോംബെയിലെ ശങ്കരന്‍റെ ജീവിതം
  7. സ്വാതന്ത്ര്യസമരവും ഹിന്ദുസ്ഥാന്‍ ടൈംസും ഡല്‍ഹിയും
  8. ലണ്ടന്‍ പഠനയാത്ര
  9. ലണ്ടനില്‍ നിന്ന് വീണ്ടും ഹിന്ദുസ്ഥാന്‍ ടൈംസ്
  10. ദി ഇന്ത്യന്‍ ന്യൂസ് ക്രോണിക്കല്‍
  11. ശങ്കേഴ്സ് വീക്കിലി തുടങ്ങുന്നു
  12. കഥകളിയില്‍ ശങ്കര്‍ വരുത്തിയ പരിഷ്കാരങ്ങള്‍
  13. 1952ലെ റിപ്പബ്ലിക് പരേഡ്
  14. ശങ്കരപ്പിള്ള ചേട്ടന്‍റെ വെള്ളി, ശനി, ഞായര്‍ പാര്‍ട്ടി
  15. ശങ്കറും നെഹ്റുവും
  16. ശങ്കറിന്‍റെ കാര്‍ട്ടൂണും നെഹ്റുവിന്‍റെ റോസാപ്പൂവും
  17. ശങ്കറിന്‍റെ പ്രവചന കാര്‍ട്ടൂണ്‍
  18. ശങ്കറിന്‍റെ ദിനചര്യയും ശീലങ്ങളും
  19. ശങ്കറിന്‍റെ ശിഷ്യന്മാര്‍
  20. തിരുവനന്തപുരത്തെ വീട്
  21. ശങ്കര്‍ വരയുടെ രസതന്ത്രം
  22. ശങ്കറും ഇന്ദിരാഗാന്ധിയും
  23. ശങ്കേഴ്സ് വീക്കിലി നിര്‍ത്തുന്നു
  24. കുട്ടികളുടെ ശങ്കര്‍
  25. ശങ്കേഴ്സ് ഡോള്‍സ് മ്യൂസിയം
  26. ഡോ. ബി.സി. റോയ് സ്മാരക ലൈബ്രറി
  27. ശങ്കറും സാംസ്കാരികരംഗവും അംഗീകാരങ്ങളും
  28. ശങ്കറിന്‍റെ കുടുംബം
  29. തങ്കം ശങ്കര്‍
  30. ശങ്കറിന്‍റെ മരണം
  31. കുലപതിക്ക് ലഭിച്ച ഗുരുദക്ഷിണ
  32. ശങ്കറിന് ശേഷമുള്ള കാര്‍ട്ടൂണ്‍ ലോകം
  33. ശങ്കറിനെ വെറുതെ വിടരുത്!
  34. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ സ്മാരക ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം
Exit mobile version