Sunday, November 17, 2024
HomeNewsKeralaഎട്ടാം ക്ലാസുകാരിയെ ലഹരി നൽകി കാരിയറാക്കിയ സംഭവം; പൊലീസിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; അന്വേഷണം

എട്ടാം ക്ലാസുകാരിയെ ലഹരി നൽകി കാരിയറാക്കിയ സംഭവം; പൊലീസിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; അന്വേഷണം

കോഴിക്കോട്: എട്ടാം ക്ലാസുകാരിയെ ലഹരി മരുന്നു നൽകി കാരിയറാക്കിയ സംഭവത്തിൽ പൊലീസിനെതിരെ സ്വമേധയാ കെസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. പ്രതിയായ യുവാവിനെ വിട്ടയച്ച സംഭവത്തിലാണ് നടപടി. അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. 

കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിൽ വ്യക്തമാക്കി. കേസ് 27ന് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി. 

അതിനിടെ കഴിഞ്ഞ ദിവസം കൗൺസിലിങ് വഴി 13 കാരിയുടെ മൊഴി പൊലീസ് ശേഖരിച്ചിരുന്നു. ഇനിയും വിവരങ്ങൾ ശേഖരിക്കാനുണ്ടെങ്കിലും കുട്ടി ക്ഷീണിതയായതിനാൽ വ്യാഴാഴ്ച മൊഴിയെടുത്തില്ല. കുട്ടിയുടെ സഹപാഠികൾ, അധ്യാപകർ തുടങ്ങിയവരുടെ മൊഴികളും പോലീസ് എടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയും തുടരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments