വിവിധ പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം നൽകി 29 ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ സണ്ണി ലിയോണിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂർ സ്വദേശി ഷിയാസ് നൽകിയ പരാതിയിന്മേലാണ് ചോദ്യം ചെയ്യൽ.
കേരളത്തിൽ തുടരുന്ന സണ്ണിയെ പൂവാറിൽ വെച്ചാണ് ചോദ്യം ചെയ്തത്. 2014 മുതൽ സംഘാടകരിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്.
സംഘടകർക്കായി അഞ്ച് തവണ ഡേറ്റ് നൽകിയെന്നും സംഘാടകരുടെ അസൗകര്യം കാരണമാണ് പരിപാടി നടക്കാതിരുന്നതെന്നും പരിപാടികളിൽ എപ്പോൾ വേണമെങ്കിലും പങ്കെടുക്കാമെന്നും സണ്ണി ലിയോൺ പ്രതികരിച്ചു