Sunday, January 19, 2025
HomeNewsKeralaപോലീസിന്റെ ഔദ്യോഗിക വിവരം എസ്ഡിപിഐയ്ക്ക് ചോര്‍ത്തിയ സംഭവം; പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ സാധ്യത

പോലീസിന്റെ ഔദ്യോഗിക വിവരം എസ്ഡിപിഐയ്ക്ക് ചോര്‍ത്തിയ സംഭവം; പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ സാധ്യത

ഇടുക്കി: പോലീസിന്റെ ഔദ്യോഗിക വിവരം എസ് ഡി പി ഐയ്ക്ക്  ചോര്‍ത്തിയ നല്‍കിയെന്ന ആരോപണത്തില്‍ പോലീസുകാരനെതിരെ നടപടിക്കൊരുങ്ങുന്നു. ഇത് സംബന്ധിച്ച് നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. ആരോപണ വിധേയനായ തൊടുപുഴ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ അനസ് പി കെ യ്ക്ക് പിരിച്ചുവിടാനുള്ള കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

ബിജെപി  ആര്‍എസ്എസ്  നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ വ്യക്തി വിവരങ്ങള്‍ പോലീസ് ശേഖരിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തില്‍ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ അനസ് പി കെയ്ക്ക് സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. പോലീസിന്റെ ഔദ്യോഗിക വിവരം ചോര്‍ത്തിയെന്ന ആരോപണം ശരിവക്കുന്ന കണ്ടെത്തലുകളോടെ നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി അന്വേഷണ റിപ്പോര്‍ട്ട് ജില്ല പോലീസ് മേധാവിക്ക് നല്‍കി. നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി എ ജി ലാല്‍ ആണ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ആരോപണങ്ങള്‍ ശരിവെക്കുന്ന കാര്യങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്.

പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ ആണ് ശുപാര്‍ശ. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി തൃപ്തികരമല്ലെങ്കില്‍ പോലീസുകാരനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടും. ജില്ലാ പോലീസ് മേധാവി തന്നെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ക്രൈം കേസുകളില്‍ ഉള്‍പ്പെട്ടവരടക്കം ഒട്ടേറെ പേരുടെ വിവരങ്ങള്‍ അനസ് ചോര്‍ത്തിയതായി വകുപ്പുതല അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്‌തെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടറെ തൊടുപുഴ മങ്ങാട്ടുകവലയില്‍ ചിലര്‍ മര്‍ദിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായ എസ്ഡിപിഐ പ്രവര്‍ ത്തകരായ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ അനസ് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ ഇയാളെ ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നീട് സസ്പെന്‍ഡ് ചെയ്ത ശേഷമാണ് വിശദമായ അന്വേഷണം നടത്തിയത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments