Pravasimalayaly

സോളാര്‍ പീഡനക്കേസ്; ഹൈബി ഈഡനെ എം പി യെ സിബിഐ ചോദ്യം ചെയ്തു

സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എം പി യെ സി ബി ഐ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ഒരുമണിക്കൂറോളം നീണ്ടുനിന്നു. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണസംഘം എറണാകുളത്തെത്തിയാണ് ചോദ്യം ചെയ്തത്. ഹൈബി ഈഡന്‍ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പ് നടത്തിയിരുന്നു.

2013 ല്‍ എംഎല്‍എ ആയിരിക്കവെ ഹൈബി ഈഡന്‍ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. മറ്റ് അന്വേഷണ ഏജന്‍സികളന്വേഷിച്ച കേസ് 2021 അവസാനമാണ് സിബിഐ ഏറ്റെടുത്തത്. നിലവില്‍ അഞ്ച് അംഗ സിബിഐ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. പീഡന പരാതിയില്‍ ആറ് കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്

ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍കുമാര്‍, അബ്ദുള്ള കുട്ടി, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സഹദുള്ള എന്നിവരാണ് പ്രതികള്‍. അടൂര്‍ പ്രകാശുമായി മൊഴിയില്‍ ആലുപ്പുഴ ഗസ്റ്റ് ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും പരാതിക്കാരി പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തിയും സിബിഐ മഹസ്സര്‍ തയാറാക്കിയിരുന്നു.

Exit mobile version