Pravasimalayaly

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 94.40 ശതമാനം വിജയം, തിരുവനന്തപുരം മേഖല ഒന്നാമത്

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 94.40 ആണ് വിജയ ശതമാനം. 99. 8 ശതമാനം നേടി തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്തെത്തി.  cbseresults.nic.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം അറിയാം.

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളേക്കാള്‍ 1.41 ശതമാനം മാര്‍ജിനില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പെണ്‍കുട്ടികളുടെ വിജയ ശതമാനം 95.32 ആണ്. ആണ്‍കുട്ടികളുടേത് 93.80. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളുടെ വിജയ ശതമാനം 90. ഇന്ന് രാവിലെ, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലവും പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ഫലങ്ങള്‍ ഒരേദിവസം പ്രസിദ്ധീകരിക്കുന്നത്. 

92.71 ആണ് പ്ലസ് ടു വിജയ ശതമാനം. പ്ലസ് ടു പരീക്ഷയിലും തിരുവനന്തപുരം മേഖലയ്ക്കാണ് ഉയര്‍ന്ന വിജയ ശതമാനം. 98. 83. ഒന്ന്, രണ്ട് ടേം പരീക്ഷകളില്‍നിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയാറാക്കിയിരിക്കുന്നത്. രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26നും ജൂണ്‍ നാലിനും ഇടയിലാണ് നടന്നത്. ഒന്നാം ടേം നവംബര്‍ ഡിസംബര്‍ മാസങ്ങളിലും നടന്നു.
 

Exit mobile version