ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളം ഇതുവരെ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്ന്് കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബെ പറഞ്ഞു.റെയില്‍വെ പദ്ധതികള്‍ പരിസ്ഥിതി ആഘാത പഠനത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
കേരളം ഇതുവരെ പദ്ധതിക്കായി പാരിസ്ഥിതിക അനുമതി തേടിയിട്ടുണ്ടോ എന്ന കേരള എംപിമാരായ എന്‍കെ പ്രേമചന്ദ്രന്‍, കെ മുരളീധരന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.പദ്ധതിയുമായി ബന്ധപ്പെട്ട് പ്രാഥമികമായ പരിസ്ഥിതി ആഘാതപഠനം കേരളം നടത്തിയെന്ന സൂചനയാണ് ഡിപിആറില്‍ നിന്ന് ലഭിച്ചിരിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യം വനം പരിസ്ഥിതി മന്ത്രാലയത്തെയും അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ കാര്യത്തില്‍ ഒരു പരാതി ലഭിച്ചതായും അതിന് ഇതിനകം മറുപടി അയച്ചതായും കേന്ദ്രം വ്യക്തമാക്കി.