കൃത്യസമയത്ത് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച ഉണ്ടായി;കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

0
29

ന്യൂഡല്‍ഹി: കോവിഡ് കണക്കുകളുമായി ബന്ധപ്പെട്ട് കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തതില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തെ വിമര്‍ശിച്ചു. കൃത്യസമയത്ത് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച ഉണ്ടായി. രോഗികളുടെ എണ്ണവും മരണസംഖ്യയും കുറ്റമറ്റതാകണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

രാജ്യത്ത് കേരളത്തിലും മിസോറാമിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തി. ചികിത്സയിലുള്ളവര്‍ 50,000ന് മുകളിലുള്ള എട്ടു സംസ്ഥാനങ്ങളില്‍ വ്യാപനം രൂക്ഷമായി തുടരുന്നത് കേരളത്തില്‍ മാത്രമാണ്. ടിപിആറും വര്‍ധിച്ചുവരികയാണ്. രാജ്യത്ത് മൊത്തം ചികിത്സയിലുള്ളവരില്‍ 24 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

34 സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിട്ട മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ് വരികയാണെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ 297 ജില്ലകളില്‍ ടിപിആര്‍ പത്തിന് മുകളിലാണ്. ജനുവരി 26ന് ഇത് 406 ജില്ലകളായിരുന്നുവെന്നും ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.
 

Leave a Reply