വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല, നിയന്ത്രണങ്ങളില്‍ ഇളവ്; മാര്‍ഗരേഖ പുതുക്കി കേന്ദ്രം

0
77

ന്യൂഡല്‍ഹി: വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവുകള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് 19 വകഭേദമായ ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ നിരവധി രാജ്യങ്ങളെ അപകടസാധ്യതയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഓമിക്രോണ്‍ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഈ പട്ടിക പിന്‍വലിച്ചു.പുതിയ മാര്‍ഗ നിര്‍ദേശം അനുസരിച്ച് വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് 14 ദിവസത്തെ സ്വയം നിരീക്ഷണം മതി. ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഫെബ്രുവരി 14 മുതല്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മനുഷ്‌ക് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പെടുത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ട് അപ്ലോഡ് ചെയ്യുന്നതിനു പുറമേ വിവിധ രാജ്യങ്ങളില്‍ നല്‍കുന്ന പൂര്‍ണ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാനുള്ള ഓപ്ഷനും ഉള്ളതായി മന്ത്രി അറിയിച്ചു.

വിദേശത്തു നിന്ന് എത്തുന്ന 2 ശതമാനം യാത്രക്കാരുടെ സാമ്പിള്‍ പരിശോധനയ്ക്ക് നല്‍കണം. സാമ്പിള്‍ നല്‍കിയതിനു ശേഷം യാത്രക്കാര്‍ക്ക് എയര്‍പോട്ട് വിടാം. ഏഴ് ദിവസത്തെ സെല്‍ഫ് ക്വാറന്റീന് ശേഷം എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്

Leave a Reply