ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം ജൂണ്‍ 30 നകം നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി നടപ്പാക്കുന്ന ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ ക്യാംപെയ്‌നിന്റെ ഭാ?ഗമായാണ് നിര്‍ദേശം. ന?ഗരകാര്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍?ഗനിര്‍ദേശം നല്‍കി.
നഗര മേഖലകളില്‍ പ്ലാസ്റ്റിക് കൂടുതലായി തള്ളുന്ന ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി നടപടികള്‍ സ്വീകരിക്കണം. രാജ്യത്തെ 4804 നഗര തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനോടകം ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ബാക്കി 2100 തദ്ദേശ സ്ഥാപനങ്ങള്‍ ഇത് നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. മിന്നല്‍ പരിശോധനകള്‍ നടത്തിയും, പിഴ ചുമത്തിയും നടപടികള്‍ കര്‍ശനമാക്കണമെന്നും കേന്ദ്രം നല്‍കിയ വിശദമായ മാര്‍ഗ നിര്‍ദേശങ്ങളിലുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കുന്ന ബലൂണില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്സ്, കൊടികള്‍, മിഠായിയും ഐസ്‌ക്രീമും പൊതിയുന്ന കവറുകള്‍, അലങ്കാരപ്പണിക്കായി ഉപയോഗിക്കുന്ന തെര്‍മോകോള്‍, പ്ലാസ്റ്റിക് പ്ലേറ്റുകളും കപ്പുകളും മധുരപലഹാരങ്ങള്‍ പൊതിയുന്ന പൊതിയുന്ന പ്ലാസ്റ്റിക്, ക്ഷണക്കത്ത്, സിഗററ്റ് പാക്കറ്റ്, 100 മൈക്രോണിന് താഴെ കട്ടിയുള്ള പ്ലാസ്റ്റിക്കുകള്‍ എന്നിവ ജൂലൈ ഒന്നിന് നിരോധിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഈ വര്‍ഷം ആദ്യം തന്നെ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് കേന്ദ്ര മാലിന്യ നിയന്ത്രണ ബോര്‍ഡ് ഉല്‍പ്പന്ന നിര്‍മാതാക്കള്‍ക്കും കട ഉടമകള്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും നിരോധനം സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു.