Friday, October 4, 2024
HomeLatest Newsമുതിർന്ന കേരള കോൺഗ്രസ്‌ നേതാവും ചങ്ങനാശേരി എം എൽ എ യുമായ സി എഫ് തോമസ്...

മുതിർന്ന കേരള കോൺഗ്രസ്‌ നേതാവും ചങ്ങനാശേരി എം എൽ എ യുമായ സി എഫ് തോമസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എം.എൽ.എയുമായ സി.എഫ്. തോമസ് എം.എൽ.എ.(81) അന്തരിച്ചു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും നിലവിലെ ഡെപ്യൂട്ടി ചെയർമാനുമാണ്.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയായിരുന്നു മരണം. കുറച്ചുദിവസം മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യം വെല്ലൂരിലെ ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും ചികിത്സ തേടിയിരുന്നു.

1980 മുതൽ തുടർച്ചയായി ചങ്ങാനാശ്ശേരി മണ്ഡലത്തെ ഒമ്പതുവട്ടം നിയമസഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. എസ്.ഡി. സ്കൂൾ അധ്യാപകനായിരുന്ന തോമസ്, പിന്നീട് രാഷ്ട്രീയത്തിലേക്ക് കടക്കുകയായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments