Pravasimalayaly

ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് വാഹനാപകടത്തിൽ മരിച്ചു

Perth, AUSTRALIA: Australia's Andrew Symonds is all smiles as he leaves the nets following a training session on the eve of the third Ashes cricket Test against England at the WACA ground in Perth, 13 December 2006. England are 2-0 down in the five-Test series and must draw or win in Perth to keep the series alive and have any hope of retaining the Ashes. AFP PHOTO/Greg WOOD (Photo credit should read GREG WOOD/AFP via Getty Images)

ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് (46) വാഹനാപകടത്തിൽ മരിച്ചു. ക്വീൻസ്‌ലാൻഡിലെ ടൗൺസ്‌വില്ലയിൽ, സൈമണ്ട്സ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു.  ഓസ്ട്രേലിയ്ക്കായി 198 ഏകദിനങ്ങളും 26 ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളും കളിച്ചിട്ടുള്ള ആൻഡ്രൂ സൈമണ്ട്സ്, 2003, 2007 ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ അംഗമായിരുന്നു. 2012ൽ ക്രിക്കറ്റിൽനിന്നു വിരമിച്ചു.

2007–08ലെ ഇന്ത്യ– ഓസീസ് സിഡ്നി ടെസ്റ്റിൽ ഇന്ത്യൻ താരം ഹർഭജൻ സിങ്ങും ആൻഡ്രു സൈമണ്ട്സും തമ്മിലുണ്ടായ ‘മങ്കിഗേറ്റ്’ വിവാദം ഏറെ ചർച്ചയായിരുന്നു. ഹർഭജൻ തന്നെ കുരങ്ങൻ എന്നു വിളിച്ചാക്ഷേപിച്ചു എന്നായിരുന്നു സൈമണ്ട്സിന്റെ ആരോപണം. എന്നാൽ ഇവർ പിന്നീട് ഐപിഎലിൽ ഉൾപ്പെടെ ഒരുമിച്ച് കളിച്ചിരുന്നു.

Exit mobile version