Pravasimalayaly

ഇടിമിന്നല്‍ മുന്നറിയിപ്പ്;ഇന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയുള്ള മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് വിലയിരുത്തല്‍.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശിയേക്കുമെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ജാഗ്രത പാലിക്കണം. 48 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇതിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

കാറ്റിനും മഴയ്ക്കും സധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. പശ്ചിമഘട്ടത്തിന്റെ താഴ് വരയിലെ വെള്ളച്ചാട്ടങ്ങളില്‍ കുളിക്കുന്നവര്‍ പ്രത്യേക കരുതല്‍ പാലിക്കണം. മലമുകളില്‍ പെയ്യുന്ന മഴ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍ ഉണ്ടാക്കിയേക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Exit mobile version