ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ മുഴുവൻ ജനങ്ങൾക്കും മികച്ച സേവനം ലക്ഷ്യംവെച്ച് ചങ്ങനാശ്ശേരി ഗവർമെന്റ് ഗസ്റ്റ് ഹൗസിന് (TB) എതിർവശം എംഎൽഎ ഓഫീസ് 16/09/2021, വ്യാഴം വൈകുന്നേരം 5:30ന് പ്രവർത്തനം ആരംഭിക്കുന്നു.
സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടന കർമ്മം നിർവഹിക്കും.
എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9 മുതൽ ഒരു മണി വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെയും ഓഫീസ് പ്രവർത്തിക്കുന്നതായിരിക്കും. പൊതുജനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്കുവേണ്ടി എംഎൽഎ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.