Pravasimalayaly

റോയിയും സൈജുവും ദുരുദ്ദേശ്യത്തോടെ സമീപിച്ചു; അപകടകാരണം അമിതവേഗത്തില്‍ പിന്തുടര്‍ന്നത്; മോഡലുകളുടെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണത്തില്‍ റോയ് വയലാട്ട്‌
ഉള്‍പ്പടെ എട്ടുപേര്‍ക്കെതിരെ കുറ്റപത്രം. അപകടകാരണം പ്രതി സൈജു തങ്കച്ചന്‍ അമിതവേഗതയില്‍ പിന്തുടര്‍ന്നതെന്ന് കണ്ടെത്തല്‍. റോയും സൈജുവും ദുരുദ്ദേശ്യത്തോടെ മോഡലുകളെ ഹോട്ടലില്‍ തങ്ങാന്‍ നിര്‍ബന്ധിച്ചു. മോഡലുകളുടെ വാഹനം ഓടിച്ച മാള സ്വദേശി അബ്ദുറഹിമാന്‍ അമിതമായി മദ്യപിച്ചിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.

നവംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. മോഡലുകള്‍ സഞ്ചരിച്ചിരുന്നു വാഹനം വൈറ്റിലയ്ക്കടുത്തെ ചക്കരപ്പറമ്പില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കാര്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെ സൈജു തങ്കച്ചനും ദുരുദ്ദേശ്യത്തോടെ മോഡലുകളെ സമീപിച്ചിരുന്നു. അതിന് ശേഷമാണ് ഹോട്ടലില്‍ നിന്ന് തിരിച്ചുവരാന്‍ മോഡലുകള്‍ നിര്‍ബന്ധിതരായത്. 

കേസിലെ ഒന്നാം പ്രതി റോയ് വയലാട്ടിനെ രക്ഷിക്കുന്നതിനായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിന് പിന്നാലെ റോയ് വയലാട്ടിനും സൈജു തങ്കച്ചനുമെതിരെ കൂടുതല്‍ കേസുകള്‍ പുറത്തുവന്നത്

Exit mobile version