തിരുവനന്തപുരം: കൂടുതല്‍ കോവിഡ് വാക്‌സിന്‍ എത്തിക്കാനായി ഗവര്‍ണര്‍ അടിയന്തിര ഇടപെടല്‍ നടപടല്‍ നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് നിവേദനം സമര്‍പ്പിച്ചു.
കോവിഡിന്റെ രണ്ടാം തരംഗം കേരളത്തില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വ്യാപനം തടയാനുളള ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഗവര്‍ണര്‍ എന്ന നിലയിലുള്ള സ്വാധീനം കേന്ദ്ര സര്‍ക്കാരില്‍ ഉപയോഗിച്ച് സംസ്ഥാനത്തേക്ക് കൂടുതല്‍ വാക്‌സിന്‍ അടിയന്തിരമായി എത്തിക്കകണം. 45 വയസിന് മുകളില്‍ ഉള്ളവര്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയൂ. ഉപരാഷ്ടപതി വിളിച്ച് കൂട്ടിയ യോഗത്തില്‍ ഈ വിഷയം താന്‍ ഉന്നയിച്ചതായി ഗവര്‍ണര്‍ മറുപടി നല്‍കിയതായും ഗവര്‍ണറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. ആരോഗ്യമന്ത്രാലയമായും കേന്ദ്ര സര്‍ക്കാരുമായും താന്‍ വിഷയം ഈ സംസാരിക്കാമെന്നും കൂടുതല്‍ വാക്‌സിന്‍ കേരളത്തിലെത്തിക്കാമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായും രമേശ് ചെന്നിത്തല വ്യക്തമാക്കി. .