Saturday, November 23, 2024
HomeNewsKeralaസിപിഐഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കുടുങ്ങരുത്; കെ.വി തോമസിന് ചെറിയാന്‍ ഫിലിപ്പിന്റെ ഉപദേശം

സിപിഐഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കുടുങ്ങരുത്; കെ.വി തോമസിന് ചെറിയാന്‍ ഫിലിപ്പിന്റെ ഉപദേശം

സിപിഐഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ വി തോമസ് കുടുങ്ങരുതെന്ന് ചെറിയാന്‍ ഫിലിപ്പ്. പ്രണയം അഭിനയിച്ച് രക്തം ഊറ്റിക്കുടിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഐഎം. സിപിഐഎമ്മിന്റെ സ്‌നേഹം വ്യാജമാണെന്ന് ബോധ്യപ്പെട്ടത് സഹയാത്രികനായ ശേഷമാണ്. സിപിഐഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും കെ വി തോമസിന് പൊരുത്തപ്പെടാനാകില്ല എന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

രണ്ട് പതിറ്റാണ്ട് മുന്‍പാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഇടത് സഹയാത്രികനാകുന്നത്. അംഗത്വം ഇല്ലെങ്കിലും സിപിഐഎമ്മിന്റെ സജീവ സഹയാത്രികനായി തുടരുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. എന്നാല്‍ സിപിഐഎംഎം വേണ്ട പരിഗണന നല്‍കുന്നില്ല എന്ന പരാതിയെതുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറിസാണ് ചെറിയാന്‍ ഫിലിപ്പ് ഇടതുബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്കെത്തിയത്.

അതേസമയം കെ വി തോമസ് സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമോ എന്നതില്‍ തീരുമാനം നാളെയുണ്ടാകും. നാളെ 11 മണിക്ക് മാധ്യമങ്ങളെ കണ്ട് തന്റെ തീരുമാനം അറിയിക്കുമെന്ന് കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. തീരുമാനം അറിയിക്കാന്‍ കെ വി തോമസ് വാര്‍ത്താ സമ്മേളനം കൂടി വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കെ വി തോമസ് പുതിയ രാഷ്ട്രീയ നീക്കത്തിനാണോ ഒരുങ്ങുന്നത് എന്ന കാര്യം ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments