മലപ്പുറത്ത് ശൈശവവിവാഹം; പതിനാറുകാരിയുടെ വിവാഹം നടന്നത് ഒരു വർഷം മുൻപ്,ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

0
409

മലപ്പുറം: മലപ്പുറത്ത് ശൈശവ വിവാഹം. മലപ്പുറം സ്വദേശിനിയായ പതിനാറുകാരി ഒരുവര്‍ഷം മുൻപാണ് വിവാഹിതയായത്. ഇപ്പോൾ ആറുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.വണ്ടൂര്‍ സ്വദേശിയായ യുവാവുമായി ഒരുവര്‍ഷം മുൻപായിരുന്നു പെൺകുട്ടിയുടെ വിവാഹം. എന്നാല്‍ ഈ വിവരം അധികൃതർ ആരും തന്നെ അറിഞ്ഞിരുന്നില്ല. ദിവസങ്ങള്‍ക്ക് മുൻപ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് വിവരം ലഭിച്ചതോടെയാണ് ശൈശവവിവാഹം പുറത്തറിയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ല ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply