നിയന്ത്രണം വിട്ട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5 ബി കടലില്‍ പതിച്ചു. മാലദ്വീപിന് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് പതിച്ചത്. 18 ടണ്‍ ഭാരമാണ് റോക്കറ്റിനുള്ളത്
റോക്കറ്റ് അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച ശേഷം കുറേ ഭാഗം കത്തിപ്പോയിരുന്നു. റോക്കറ്റിന്‍റെ അവശിഷ്ടങ്ങള്‍ മെഡിറ്ററേനിയനില്‍ വീഴുമെന്നായിരുന്നു ചൈനയുടെ അനുമാനം. ഇന്നലെ രാത്രി 11.30ഓടെ റോക്കറ്റ് ഭൂമിയില്‍ പതിക്കുമെന്നായിരുന്നു പ്രവചനം. എന്നാല്‍ 10 മണിക്കൂറിന് ശേഷമാണ് റോക്കറ്റ് പതിച്ചത്.
ചൈനയുടെ പുതിയ ബഹിരാകാശ നിലയത്തിന്റെ ആദ്യത്തെ മോഡുലാര്‍ എത്തിക്കുന്നതിനായാണ് റോക്കറ്റ് കുതിച്ചത്. നിയന്ത്രണം വിട്ട് റോക്കറ്റ് ഭൌമാന്തരീക്ഷത്തിലേക്ക് കടക്കുകയായിരുന്നു.